Rahul Gandhi in Wayanad LIVE Updates: വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് മികച്ച വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായാണ് രാഹുൽ എത്തുന്നത്. ഉച്ചയ്ക്ക് 2.30 നാണ് കരിപ്പൂർ വിമാനത്താവളത്തിൽ രാഹുൽ എത്തിയത്. രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും നടക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും. രാത്രി 8.30ഓടെ കൽപറ്റയിൽ എത്തുന്ന രാഹുൽ ഇന്ന് രാത്രി കൽപറ്റയിലായിരിക്കും തങ്ങുക.
സംസ്ഥാനം ഇതുവരെ കണ്ട റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാൽ 431770 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത്. അമേഠിയിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് എന്നാൽ വയനാട് സമ്മാനിച്ച റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.
Read More: ചായ കുടിക്കുമ്പോഴും അല്‍പ്പം ഗൗരവം; എംപിക്ക് ഊഷ്മള സ്വീകരണമൊരുക്കി കോണ്‍ഗ്രസ്, വീഡിയോ
വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ പ്രശ്നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്നങ്ങളും ലോക്സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോൺഗ്രസ്സ് അധ്യക്ഷനും വയനാട് എം.പിയുമായ @RahulGandhi നിലമ്പൂരിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിക്കുന്നു
Congress President & Wayanad MP @RahulGandhi addresses a gathering of supporters in Nilambur.#RahulGandhiWayanad pic.twitter.com/VlUWDdmTsq
— Rahul Gandhi – Wayanad (@RGWayanadOffice) June 7, 2019
കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്നേഹത്തിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ എന്നും രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ മുഖച്ഛായ മാറ്റാൻ താൻ പരിശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
Live Blog
Rahul Gandhi to Visit Wayanad Constituency to thank Voters
Read More: ‘നിങ്ങള്‍ പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടി’; ഒടുവില്‍ ആത്മവിശ്വാസത്തോടെ രാഹുല്‍ മിണ്ടി
തുടർന്ന് മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് 6.30യോടെ രാഹുൽ കൽപ്പറ്റയിലെ താമസ സ്ഥലത്ത് തിരിച്ചെത്തും.
Read More: മോദിയെ വരവേല്‍ക്കാന്‍ ബിജെപിയുടെ ‘അഭിനന്ദന് സഭ’; പൊതുയോഗം ഗുരുവായൂരില്‍
ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുൽ ഗാന്ധി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിക്കും.
സംസ്ഥാനം ഇതുവരെ കണ്ട റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാൽ 431770 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത്. അമേഠിയിൽ നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങിയ രാഹുലിന് എന്നാൽ വയനാട് സമ്മാനിച്ച റെക്കോർഡ് ഭൂരിപക്ഷമായിരുന്നു.
കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്നേഹത്തിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ എന്നും രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ മുഖച്ഛായ മാറ്റാൻ താൻ പരിശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
കോഴിക്കോട്: വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ പ്രശ്നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്നങ്ങളും ലോക്സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാളികാവിലെ പൊതുപരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. റോഡ് ഷോയും നടന്നു. കനത്ത മഴയെ അവഗണിച്ചും നിരവധി പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയത്.
വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. മൂന്ന് ദിവസത്തെ പ്രചാരണത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്. കാളികാവിലെ പൊതുപരിപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്.
മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് രാഹുൽ ഗാന്ധി എത്തിയത്. കെപിസിസി അധ്യക്ഷണ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ സ്വീകരിച്ചു
കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തിയപ്പോൾ ഇവർക്കൊപ്പം പരിഭാഷകയായി ഉണ്ടായിരുന്ന ജ്യോതി വിജയകുമാർ ഇത്തവണയും വയനാട്ടിലുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇത്തവണ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
വിവിധയിടങ്ങളിൽ നൽകുന്ന സ്വീകരണങ്ങളിൽ പങ്കെടുക്കാനാണ് രാഹുൽ എത്തുന്നതെങ്കിലും പ്രവർത്തകരുടെ ആവശ്യപ്രകാരം ഓരോ കിലോ മീറ്ററിലും റോഡ് ഷോ നടത്തിയേക്കും.