scorecardresearch

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്ത് ചെയ്‌തെന്ന് രാഹുല്‍; സ്വപ്‌ന ജീവിയെന്ന് വിളിച്ച് അമിത് ഷാ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്നത് രാഹുലിന്റെ നടക്കാത്ത സ്വപനമാണെന്നും അമിത് ഷാ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്നത് രാഹുലിന്റെ നടക്കാത്ത സ്വപനമാണെന്നും അമിത് ഷാ

author-image
WebDesk
New Update
പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്ത് ചെയ്‌തെന്ന് രാഹുല്‍; സ്വപ്‌ന ജീവിയെന്ന് വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വസുന്ധര രാജ് സിന്ധ്യക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ് നടക്കുന്ന റാലിയിലാണ് പ്രധാനമന്ത്രിയെയും രാജസ്ഥാന്‍ മുഖ്യമന്തിയെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്.

Advertisment

നാലര വര്‍ഷത്തോളം മോദിയും വസുന്ധര രാജ് സിന്ധ്യയും ഭരിച്ചിട്ട് പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്ത് ചെയ്‌തെന്നാണ് ദോല്‍പ്പൂറില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ചോദിച്ചത്.

അതേസമയം, മധ്യപ്രദേശിലെ ശിവപ്പുരിയില്‍ നടക്കുന്ന റാലിയില്‍ അമിത് ഷാ ഇതിനോട് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ ബാലകഥകളിലെ കഥാപാത്രമായ സ്വപനജീവിയായ 'ഷെയ്ക്ക് ചില്ലി'യോടുപമിച്ചാണ് അമിത് ഷാ പ്രത്യാക്രമണം നടത്തിയത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്നത് രാഹുലിന്റെ നടക്കാത്ത സ്വപനമാണെന്നും രാജ്യത്ത് 40 ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയ സാഹചര്യത്തിലും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment
Rahul Gandhi Congress Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: