/indian-express-malayalam/media/media_files/2025/11/06/rahul-gandhi-2025-11-06-16-00-21.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിൽ നിന്ന് തന്നെയും പ്രതിപക്ഷത്തെയും തടയുന്നത് കേന്ദ്ര സർക്കാരിന്റെ 'അരക്ഷിതാവസ്ഥ' കൊണ്ടാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക എന്നത് ഇന്ത്യയിലെ പതിവ് രീതിയാണെന്നും, എന്നാൽ മോദി സർക്കാർ ഈ കീഴ്വഴക്കം ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാജ്‌പേയിയുടെയും മൻമോഹൻ സിംഗിന്റെയും കാലത്ത് വിദേശത്തു നിന്നെത്തുന്ന നേതാക്കൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു എന്ന് രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ, വിദേശ നേതാക്കൾ ഇന്ത്യയിൽ വരുമ്പോഴും താൻ വിദേശത്തേക്ക് പോകുമ്പോഴും കൂടിക്കാഴ്ചകൾ ഒഴിവാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എന്തിനാണ് സർക്കാർ ഇതിനെ എതിർക്കുന്നത് എന്ന ചോദ്യത്തിന്, "ഇത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണ്," എന്നായിരുന്നു രാഹുലിന്റെ മറുപടി. പ്രതിപക്ഷം ഇന്ത്യയെക്കൂടിയാണ് പ്രതിനിധീകരിക്കുന്നതെന്നും, വ്യത്യസ്തമായൊരു കാഴ്ചപ്പാട് നൽകാൻ പ്രതിപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്; അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഡോ. ഹാനി ബാബുവിന് ജാമ്യം
യുക്രൈനുമായി യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന സന്ദർശനത്തിൽ വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് പ്രധാന ശ്രദ്ധ. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികൾക്ക് റഷ്യയിൽ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന തൊഴിൽ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
Also Read: ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനായി സ്വകാര്യ വിരുന്നും ഒരുക്കുന്നുണ്ട്. യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
Read More:ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവാദത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us