scorecardresearch

പുടിനുമായി കൂടിക്കാഴ്ചയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല, പ്രതിപക്ഷവും കൂടിയാണ്. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിഷയങ്ങളിൽ ഒരു വ്യത്യസ്ത കാഴ്ചപ്പാട് നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു

ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല, പ്രതിപക്ഷവും കൂടിയാണ്. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിഷയങ്ങളിൽ ഒരു വ്യത്യസ്ത കാഴ്ചപ്പാട് നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു

author-image
WebDesk
New Update
Rahul Gandhi

രാഹുൽ ഗാന്ധി

ന്യൂഡൽഹി:റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിനിടെ, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മോദി സർക്കാരിന്റെ അരക്ഷിതാവസ്ഥ കാരണമാണെന്ന് ഇത്തരം നീക്കത്തിന് പിന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Advertisment

Also Read:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി

വിദേശ വിശിഷ്ടാതിഥികൾ രാജ്യത്ത് സന്ദർശനം നടത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾക്ക് അവരുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകുന്നത് വർഷങ്ങളായി രാജ്യം പിൻതുടരുന്ന പാരമ്പര്യമായിരുന്നു. എന്നാൽ മോദി സർക്കാർ അത് പൂർണമായി ലംഘിക്കുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 

സാധാരണയായി, വിദേശത്തുനിന്ന് വരുന്ന രാഷ്ട്രതലവൻമാരുമായി പ്രതിപക്ഷ നേതാക്കൾക്ക്  കൂടിക്കാഴ്ചകൾ ഉണ്ടാവാറുണ്ട്. വാജ്പേയി, മൻമോഹൻ സർക്കാരുകളുടെ കാലത്ത് ഇത് തടസ്സമില്ലാതെ നടന്നിരുന്നു. ഇത് രാജ്യത്തിന്റെ പാരമ്പര്യമായിരുന്നു. എന്നാൽ, നിലവിൽ വിദേശ നേതാക്കൾ ഇന്ത്യയിൽ എത്തുമ്പോഴോ താൻ വിദേശയാത്രകൾ ചെയ്യുമ്പോഴോ തന്നെ കാണരുതെന്ന് വിദേശകാര്യ മന്ത്രാലയം അവരോട് ആവശ്യപ്പെടാറുണ്ടെന്ന്  സന്ദേശം തനിക്ക് ലഭിക്കാറുണ്ട്- രാഹുൽ ഗാന്ധി പറഞ്ഞു. 

Also Read:ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവാദത്തിൽ

ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സർക്കാർ മാത്രമല്ല, പ്രതിപക്ഷവും കൂടിയാണ്. പ്രതിപക്ഷത്തിന് രാജ്യത്തിന്റെ വിഷയങ്ങളിൽ ഒരു വ്യത്യസ്ത കാഴ്ചപ്പാട് നൽകാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിദേശ വിശിഷ്ടാതിഥികളുമായി പ്രതിപക്ഷം കൂടിക്കാഴ്ച നടത്തുന്നത് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Also Read:ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ

ഈ നടപടിക്ക് പിന്നിലെ കാരണം എന്തായിരിക്കും എന്ന ചോദ്യത്തിന് മോദി സർക്കാരിന്റെ അരക്ഷിതാവസ്ഥ കാരണമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഉക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഇന്ത്യയിൽ നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.

Read More: പുടിൻ ഇന്ന് ഇന്ത്യയിൽ; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കണമെന്ന് ഇന്ത്യയോട് യൂറോപ്യൻ രാജ്യങ്ങൾ

Rahul Gandhi Vladimir Putin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: