ന്യൂഡൽഹി: ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളി സുഹൃത്തുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടി മാത്രമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

Also Read: ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; എസ്എഫ്‌ഐക്കെതിരെ ഡല്‍ഹി പൊലീസ്

“മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളി സുഹൃത്തുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടി മാത്രമാണ്. കർഷകർ, വിദ്യാർഥികൾ, യുവാക്കൾ, സ്​ത്രീകൾ, ചെറുകിട വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ശബ്​ദങ്ങൾക്ക്​ മോദി യാതൊരു വിലയും നൽകുന്നില്ല” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം, ബജറ്റ് ചർച്ചകളുടെ ഭാഗമായി വിവിധ മേഖലകളിലെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.

Also Read: ഇന്ത്യയുടെ നാശം ആഗ്രഹിക്കുന്നവർക്കൊപ്പമാണ് നിൽക്കുന്നതെന്ന് ദീപികയ്ക്ക് അറിയാമായിരിക്കും: സ്മൃതി ഇറാനി

അതേസമയം, വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നിവരാണ് യോഗത്തില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook