പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയെ ഭയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ല. മോദിക്ക് ചൈനയെ പേടിയായതിനാലാണ് ഇതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തപ്പോള്‍ മോദി മൗനം പാലിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.

Read More: ലോക്‌സഭ തിരഞ്ഞെടുപ്പ്: മോദിയെ പോലെ താൻ കപട വാഗ്ദാനങ്ങൾ നൽകില്ലെന്ന് രാഹുൽ ഗാന്ധി

ഗുജറാത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങിനൊപ്പം ഊഞ്ഞാലാടുകയും ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് പ്രധാനമന്ത്രിയുടെ നയമെന്നും രാഹുല്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്‍ സുരക്ഷാ സമിതിയിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍, ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. ഇതോടെ ഈ നീക്കം പാളിപ്പോയി. അമേരിക്ക അടക്കമുള്ള മറ്റ് ലോകരാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ചൈന ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മുന്‍പും മസൂദ് അസ്ഹറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ചൈനയുടെ എതിര്‍പ്പായിരുന്നു തിരിച്ചടിയായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ