ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ തിരിമറി നടത്തിയെന്ന സുപ്രിംകോടതി വിധിക്ക് ശേഷവും അഴിമതി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സുഹൃത്ത് അനില്‍ അംബാനിയെ സഹായിച്ചത് താന്‍ തെളിയിക്കുമെന്ന് രാഹുല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

‘526 കോടിയായിരുന്ന വിമാനങ്ങളുടെ വില എങ്ങനെ 1600 കോടിയായി എന്നതാണ് ഞങ്ങളുടെ ലളിതമായ ചോദ്യം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്. സുഹൃത്തായ അംബാനിയെ മോദി സഹായിച്ചത് ഞങ്ങള്‍ തെളിയിക്കും,’ രാഹുല്‍ പറഞ്ഞു. റഫേല്‍ ഇടപാടില്‍ സുപ്രിംകോടതി പരാമര്‍ശിച്ച സി.എജി റിപ്പോര്‍ട്ടിലും രാഹുല്‍ സംശയം പ്രകടിപ്പിച്ചു.

‘സുപ്രിംകോടതി പറഞ്ഞ സിഎജി റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. സുപ്രിംകോടതി വിധിയുടെ ആധാരം ആ റിപ്പോര്‍ട്ടാണ് എന്നാണ് പറയുന്നത്. പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ നേതൃസ്ഥാനത്തുളള മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും അത് കണ്ടിട്ടില്ല. എനിക്ക് ഇത് മനസ്സിലാകുന്നില്ല. നിങ്ങള്‍ ചിരിക്കുന്നുണ്ടാവും, പക്ഷെ എനിക്കത് മനസ്സിലാകുന്നില്ല,’ രാഹുല്‍ പറഞ്ഞു.

36 റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി തളളിയിരുന്നു. റഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ യാ​തൊ​രു​വി​ധ തെ​ളു​വു​ക​ളി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യുന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ല്ലാ ഹ​ർ​ജി​ക​ളും കോ​ട​തി ഒ​ന്നി​ച്ചു ത​ള്ളു​ക​യും ചെ​യ്തു. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മനോഹര്‍ലാല്‍ ശര്‍മ്മ, വിനീത് ദന്ത, എഎപി എംപിയായ സഞ്ജയ് സിങ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook