/indian-express-malayalam/media/media_files/uploads/2018/12/rahul-ddSonia-Gandhi-Rahul-Gandhi-002.jpg)
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതാക്കൾ തമ്മിലുള്ള വാക്‌വാദങ്ങളുടെ മൂർച്ചയേറുന്നു. രാഹുൽ ഗാന്ധിയെ സങ്കരയിനം എന്ന് വിശേഷിപ്പിച്ച് വിവാദത്തിലായിരിക്കുകയാണ് കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ. മുസ്‌ലിം പിതാവിനും ക്രിസ്ത്യൻ മാതാവിനുമുണ്ടായ സങ്കരയിനമാണ് രാഹുലെന്നാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.
"രാഹുൽ ഗാന്ധിയുടെ പിതാവ് മുസ്‌ലിമാണ്, മാതാവ് ക്രിസ്ത്യാനിയും. പിന്നെ എങ്ങനെ രാഹുൽ ബ്രാഹ്മണനാകും. ഇതുപോലത്തെ സങ്കരയിനം ലോകത്തെവിടെയും കാണാനാകില്ല. ഇത് കോൺഗ്രസിൽ മാത്രമുള്ള സങ്കരയിനമാണ്," കേന്ദ്രമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം കർണാടക കോൺഗ്രസ് അധ്യക്ഷനെ മുസ്‌ലിം സ്ത്രീക്ക് പിന്നാലെ ഓടിയവൻ എന്ന് വിളിച്ച് ആനന്ദ് കുമാർ ഹെഗ്ഡെ അധിക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായി വിവാദപരാമർശങ്ങൾ മാത്രം നടത്തുന്ന ബിജെപി നേതാവ് ഇന്ത്യക്കാർക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാൻ അനന്തകുമാർ യോഗ്യനല്ലെന്നും രാഹുൽഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ ഹെഡ്ജെയുടെ വിവാദ പരാമർശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.