ക്ലാസിലെ ഒന്നാമനോടുള്ള ഉഴപ്പന്റെ അസൂയയാണ് രാഹുലിന് മോദിയോട്: അരുണ്‍ ജെയ്റ്റ്‍ലി

പാര്‍ലമെന്റ് സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന പേരില്‍ രാഹുല്‍ ഗാന്ധി എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ജെയ്റ്റ്‍ലി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. പാര്‍ലമെന്റ് സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന പേരില്‍ രാഹുല്‍ ഗാന്ധി എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ലമെന്റ് സ്ഥാപനത്തെ തകര്‍ത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൊച്ചുമകന്‍ എന്ന പേരിലാണ് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുക. എല്ലാ ദിവസവും രാവിലെ 11 മണിക്ക് സഭ പ്രക്ഷുബ്ദമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്താറുളളത്. സംവാദങ്ങളുടെ നിലവാരം കൊണ്ട് പേരുകേട്ടിരുന്ന രാജ്യസഭ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയിലായി,’ ജെയ്റ്റ്‍ലി പറഞ്ഞു.

‘റഫാല്‍ ഇടപാടിനെ കുറിച്ചുളള രാഹുലിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായ അധിക്ഷേപമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. വെറുപ്പില്‍ നിന്നാണ് അത് ഉണ്ടാകുന്നത്. പരാജയപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് ക്ലാസിലെ ഒന്നാമനോട് എന്നും വെറുപ്പാണ് അത്,’ ജെയ്റ്റ്‍ലി പറഞ്ഞു.

‘സര്‍ക്കാരിനെതിരെ നിരവധി വ്യാജ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പക്ഷെ ഓരോ പ്രചാരണങ്ങളും തകരുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാവില്ല. റഫാലില്‍ യാതൊരു വിധ തിരിമറിയും നടന്നിട്ടില്ല. കോടികളാണ് സര്‍ക്കാര്‍ നഷ്ടപ്പെടാതെ നോക്കിയത്,’ ജെയ്റ്റ്‌ലി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi a failed student who is jealous of topper narendra modi arun jaitley

Next Story
കശ്‌മീരിൽ അഞ്ചു ഭീകരരെ സൈന്യം കൊലപ്പെടുത്തിindian army, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express