ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെപിക്കും എതിര ആഞ്ഞടിച്ച് കോൺഗ്രസ്സ് പ്രസിഡന്ര് രാഹുൽ ഗാന്ധി. മോദി മോഡൽ നുണയാണെന്ന് റാഫേൽ ഇടപാടിൽ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നുമുളള പ്രസ്താവനകളുമായാണ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പ്രസിഡന്ര് സ്ഥാനത്തേയ്ക്കുളള അരങ്ങേറ്റം. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പ്രവർത്തക സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവനകൾ നടത്തിയത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കവേ മോഡി മോഡല്‍ നുണയെന്ന് തെളിഞ്ഞതായി പറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍, സംസ്ഥാനസര്‍ക്കാര്‍ ജനങ്ങള്‍ക്കായി നീക്കിവച്ച വിഭവങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു എന്നും ആരോപിച്ചു. ” മോദിയുടെ ഗുജറാത്ത് മോഡല്‍ നുണയാണ് എന്ന്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഞങ്ങള്‍ ഗുജറാത്തില്‍ പോയപ്പോള്‍ അങ്ങനെയൊരു മോഡല്‍ ഇല്ല എന്നാണു ജനങ്ങള്‍ പറഞ്ഞത്. സര്‍ക്കാര്‍ ജനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാക്കളായ മോട്ടിലാല്‍ വോറ. ഗുലാം നബി ആസാദ്, ജനാര്‍ദ്ധനന്‍ ദ്വിവേദി, മല്ലികാര്‍ജുന്‍ കാര്‍ഗെ, കരണ്‍ സിങ്, ആനന്ദ് ശര്‍മ, മൊഹ്സിന കിദ്വായി, അംബികാസോണി സിപി ജോഷി, കമല്‍ നാഥ്, ബിജെ ഹരിപ്രസാദ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നവരും യോഗത്തില്‍ പങ്കെടുത്തു.
നുണകളില്‍ പടുത്തുയര്‍ത്തിയ പ്രസ്താനമാണ് ബിജെപി എന്നാരോപിച്ച രാഹുല്‍ഗാന്ധി . 2ജി അഴിമതി ആരോപണത്തിലെ സത്യങ്ങള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനെ ‘കുറ്റവിമുക്തരാക്കുന്നു’ എന്നും പറഞ്ഞു.
” 2ജി അഴിമതി എല്ലാവര്‍ക്കും അറിയാം. അതിന്‍റെ സത്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. നമ്മെ കുറ്റവിമുക്തനാക്കുന്നതാണത്. ” രാഹുല്‍ഗാന്ധി പറഞ്ഞു. റാഫേല്‍ ഇടപാടിന്‍റെ കാര്യത്തില്‍ നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ആരാഞ്ഞു.