scorecardresearch

നോട്ട് നിരോധനമല്ല, സമ്പദ്‍വ്യവസ്ഥയെ തളര്‍ത്തിയത് രഘുറാം രാജന്‍: നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ

രഘുറാം രാജൻ നടപ്പാക്കിയ പദ്ധതികൾ കാരണം ബാങ്കുകൾ വ്യാപാരമേഖലയ്ക്ക് പണം നൽകി സഹായിക്കുന്നത് അവസാനിപ്പിച്ചിരുന്നുവെന്നും രാജീവ് കുമാര്‍

രഘുറാം രാജൻ നടപ്പാക്കിയ പദ്ധതികൾ കാരണം ബാങ്കുകൾ വ്യാപാരമേഖലയ്ക്ക് പണം നൽകി സഹായിക്കുന്നത് അവസാനിപ്പിച്ചിരുന്നുവെന്നും രാജീവ് കുമാര്‍

author-image
WebDesk
New Update
'ദ്രാവിഡിനെ പോലെ കളിക്കൂ, സിദ്ദുവിനെ പോലെയല്ല'; റിസര്‍വ്വ് ബാങ്കിനോട് രഘുറാം രാജന്‍

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നോ​ട്ട് നി​രോ​ധ​ന​വും ത​മ്മി​ൽ നേ​രി​ട്ടു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് കു​മാ​ർ. റി​സ​ർ​വ് ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​ൻ ര​ഘു​റാം രാ​ജ​ന്‍റെ ന​യ​ങ്ങ​ളാ​ണു സാ​മ്പത്തി​ക മാ​ന്ദ്യ​ത്തി​നു കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ർ​ബി​ഐ ത​ല​വ​നാ​യി​രു​ന്ന കാ​ല​ത്താ​ണ് നി​ഷ്ക്രി​യ ആ​സ്തി​ക​ൾ കു​തി​ച്ചു​യ​ർ​ന്ന​തെ​ന്നും രാ​ജീ​വ് കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Advertisment

'നോ​ട്ട് നി​രോ​ധ​നം സാ​മ്പത്തി​ക മാ​ന്ദ്യ​ത്തി​നു കാ​ര​ണ​മാ​യി എന്നത് ഒ​രു വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും പി.​ചി​ദം​ബ​ര​വു​മെ​ല്ലാം ഇ​തി​നോ​ടു ചേ​ർ​ന്നു. നോട്ട് നിരോധനം പ്രതീക്ഷിച്ച ഫലം സൃഷ്ടിച്ചില്ല. അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തുകയും ചെയ്തു. നിഷ്ക്രിയ ആസ്തികളെക്കുറിച്ചുള്ള രഘുറാം സ്വീകരിച്ച നിലപാടുകൾ സാമ്പത്തിക വളർച്ചയെ ശരിക്കും തളർത്തിക്കളഞ്ഞതായും രാജീവ് കുമാർ എഎന്‍ഐയോട് വ്യക്തമാക്കി.

2008ൽ ​താ​ൻ നോ​ട്ട് നി​രോ​ധ​ന​ത്തി​നു നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ന്നും സാ​ന്പ​ത്തി​ക മേ​ഖ​ല ശു​ദ്ധീ​ക​രി​ക്കാ​ൻ അ​ങ്ങ​നെ ഒ​ന്ന് ആ​വ​ശ്യ​മാ​യി​രു​ന്നെ​ന്നും നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. 2014-ൽ ​ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് നാ​ലു​ല​ക്ഷം കോ​ടി​യു​ടെ നി​ഷ്ക്രി​യ ആ​സ്തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2017 മ​ധ്യ​ത്തോ​ടെ ഇ​ത് 10.5 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. രഘുറാം രാജൻ നടപ്പാക്കിയ പദ്ധതികൾ കാരണം ബാങ്കുകൾ വ്യാപാരമേഖലയ്ക്ക് പണം നൽകി സഹായിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വളർച്ചാനിരക്ക് കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിച്ചുവെന്നും രാജീവ് കുമാർ പറഞ്ഞു.

Raghuram Rajan Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: