ന്യൂ​ഡ​ൽ​ഹി: ആംആദ്മി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​നു​ള്ള വാഗ്‌ദാനം ത​ള്ളി റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നും ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ന ജോ​ലി​യി​ൽ​നി​ന്നും ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യി വി​ട്ടു​നി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ര​ഘു​റാം രാ​ജ​ൻ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മൂന്നുപേരെയാണ് ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രാജ്യസഭയിലേക്ക് അയക്കാവുന്നത്. ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ രഘുറാം രാജനും സ്ഥാനം ലഭിച്ചിരുന്നു. ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ നാ​ലി​ൽ മൂ​ന്നു ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ മൂ​ന്നു സീ​റ്റു​ക​ളി​ലും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ സു​ഗ​മ​മാ​യി വി​ജ​യി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​മു​ഖ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ര​ഘു​റാം രാ​ജ​ന്‍റെ പേ​ര് പാ​ർ​ട്ടി പ​രി​ഗ​ണി​ച്ച​ത്.

ഈ സാഹചര്യത്തിലാണ് എംപി സ്ഥാനം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന വിശദീകരണം രഘുറാം രാജന്റേതായി പുറത്തെത്തിയത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകനാണ് രഘുറാം രാജന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ