ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് രഘുറാം രാജന്‍

എന്തുകൊണ്ടാണ് മോദി തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരാഞ്ഞു.

ന്യൂഡല്‍ഹി: നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്‍റ് എസ്റ്റിമേറ്റ് സമിതിക്കാണ് രഘുറാം രാജന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അയക്കുന്നത്.

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായത് 2013 സെപ്റ്റംബര്‍ 4 മുതല്‍ 2016 സെപ്റ്റംബര്‍ നാല് വരെയാണ്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു.

എന്തുകൊണ്ടാണ് മോദി തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്ന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരാഞ്ഞു. 17,500 കോടി രൂപയുടെ വായ്പാ തട്ടിപ്പുകളില്‍ നടപടിയെടുക്കണം എന്ന് അറിയിച്ചുകൊണ്ട്‌ 2015 ഏപ്രിലില്‍ രഘുറാം രാജന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിശദമായി ഇംഗ്ലീഷില്‍ വായിക്കാം : Raghuram Rajan explains: Understanding bad loans

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Raghuram rajan bad loans npa indian banking system economy

Next Story
ആധാര്‍ സോഫ്റ്റ്‍വെയറില്‍ നുഴഞ്ഞുകയറാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്Aadhaar Card,
The moderation of comments is automated and not cleared manually by malayalam.indianexpress.com