/indian-express-malayalam/media/media_files/GkktW49VxPEv7LV9r2qT.jpg)
മുൻ ആർബിഐ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനും സാമ്പത്തിക സൈദ്ധാന്തികനായ രോഹിത് ലാംബയും അവരുടെ പുതിയ പുസ്തകത്തെ കുറിച്ച്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പാത, 'ടൈഗർ വാരിയർ' പ്രതിച്ഛായ എങ്ങനെയാണ് ഇന്ത്യയെ ശക്തമായ സൂപ്പർ പവറായി മാറുന്നത് എന്നിവയെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് ഐഡിയ എക്സ്ചേഞ്ചി സംസാരിക്കുന്നു. ഇന്ത്യൻ എക്സ്‌പ്രസ് അസോസിയേറ്റ് എഡിറ്റർ ഉദിത് മിശ്രയാണ് സെഷൻ മോഡർറ്റ് ചെയ്തത്.
ഉദിത് മിശ്ര: ബ്രേക്കിങ് ദ മോൾഡ്: റീഇമാജിനിങ് ഇന്ത്യാസ് ഇക്കണോമിക് ഫ്യൂച്ചർ, എന്ന നിങ്ങളുടെ പുസ്തകത്തിൽ 'യഥാർത്ഥ ഇന്ത്യൻ വഴി പിന്തുടരാൻ മാതൃക മാറ്റിയാൽ, രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ നമ്മുടെ ഭാവി അസാധാരണമായ ക്ഷേമത്തിന്റെ ഒന്നായിരിക്കും.' അടുത്ത രണ്ടര പതിറ്റാണ്ടിനുള്ളിൽ നമ്മൾ ഒരു വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിന് സമാനമാണ് ഇത്. എന്താണ് 'യഥാർത്ഥ ഇന്ത്യൻ' മാർഗം?
രഘുറാംരാജൻ: അഭിലാഷം എന്നത് മഹത്തായ കാര്യമാണ്. അതിനാൽ, പ്രധാനമന്ത്രി മോദി ആ ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇവിടെ നിന്ന് അങ്ങോട്ടേക്ക് എങ്ങനെ എത്തും എന്നതാണ് ചോദ്യം. ഞങ്ങൾ ആശങ്കപ്പെടുന്നത് ഇതാണ്: അവിടെയെത്താൻ നമ്മുടെ അടിസ്ഥാനം ഉറപ്പുള്ളതാണോ? അതിനായി നമ്മുടെ അടിസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്താം? അതിനർത്ഥം എല്ലാ ഇന്ത്യക്കാരെയും കൂടെ കൊണ്ടുപോകുന്നില്ലെങ്കിൽ പോലും ഭൂരിപക്ഷം ഇന്ത്യക്കാരെയും കൂടെ കൊണ്ടുപോകുക എന്നാണ്. നിങ്ങൾക്ക് ഇന്ത്യാക്കാരിൽ പകുതിയെ ഉപേക്ഷിച്ച് ബാക്കി പകുതിയെയും കൊണ്ട് 21-ാം നൂറ്റാണ്ടിലേക്ക് പോകാൻ കഴിയില്ല, കാരണം 19-ാം നൂറ്റാണ്ടിൽ നിൽക്കുന്നവര്‍, നിങ്ങളെ തടഞ്ഞുനിർത്തും.
പാത ഇതായിരിക്കുമെന്നും ഞാൻ കരുതുന്നു: നമ്മൾ പഴയ പാത പിന്തുടരുകയാണോ, അത് താഴ്ന്ന നൈപുണ്യ ഉൽപ്പാദന വളർച്ചയുടേതാണ്, അതിൽ നിന്ന് ഉയർന്ന ഉൽപ്പാദന നൈപുണ്യ ശൃംഖലയിലേക്ക് നീങ്ങുകയാണോ? അതോ നമ്മുടെ വഴി വല്ലാതെ ഇടുങ്ങിയതായി നാം തിരിച്ചറിയുന്നുണ്ടോ? ഒന്ന്, കാരണം ചൈന നിലവിൽ ഈ രംഗത്തുണ്ട്. നമ്മൾ ചൈനയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്, വ്യാവസായിക തൊഴിലാളികൾക്കെതിരെയല്ല, യുഎസ് തൊഴിലാളികൾക്കെതിരെയോ യുകെയിലെ തൊഴിലാളികൾക്കെതിരെയോ അല്ല, ചൈനയുടെ ആരംഭകാലത്തെ പോലെ.
രണ്ടാമത്തെ പ്രശ്നം നമ്മളും റോബോട്ടുകൾക്കെതിരെ മത്സരിക്കുന്നു എന്നതാണ്. വളരെയധികം ഓട്ടോമേഷൻ നടക്കുന്നു, അതുകൊണ്ടാണ് യുഎസിൽ ഈ റീ-ഷോറിംഗ് നടക്കുന്നത്. മൂന്നാമതായി, ലോകം മുന്നോട്ട് പോയി, മറ്റൊരു ചൈന വന്ന് തങ്ങളുടെ രാജ്യത്തേക്ക് ചരക്ക് ഇറക്കുമതി ചെയ്യാൻ അവർ ഇനി തയ്യാറാകില്ല, കാരണം എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയാം, അവിടെ വ്യവസായവൽക്കരണത്തെ ഇല്ലാതാക്കും. അതൊരു മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള മറ്റെന്തെങ്കിലും സംഭവിക്കുന്നതിനെ അവർ വളരെയേറെ പ്രതിരോധിക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ അതല്ലാതെ മറ്റൊരു വഴി നമുക്ക് കണ്ടെത്തണം.
പി വൈദ്യനാഥൻ അയ്യർ: ആർബിഐയിലെ നിങ്ങളുടെ സമയം എങ്ങനെയായിരുന്നു? നോട്ട് നിരോധനത്തിലേക്ക് നയിച്ച സർക്കാരുമായുള്ള നിങ്ങളുടെ ഇടപെടൽ എങ്ങനെയായിരുന്നു? നിങ്ങൾ അത് തടയുമായിരുന്നോ? അത് അടിച്ചേൽപ്പിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായുള്ള നിങ്ങളുടെ ഇടപെടൽ എന്തായിരുന്നു?
രഘുറാം രാജൻ: പ്രധാനമന്ത്രിയുമായും ജെയ്റ്റ്‌ലിയുമായും (അരുൺ ജെയ്റ്റ്‌ലിയുമായി) തികച്ചും സൗഹാർദ്ദപരമായ ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ആർ ബി ഐ കാലത്തിനു ശേഷവും ഞങ്ങൾ ആ സൗഹൃദബന്ധം പുലർത്തി. എന്റെ കാലാവധിയുടെ മൂന്നാം വർഷമായ 2016 നെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്.
അക്കാലത്ത് ഞങ്ങൾ യുപിഐ കൊണ്ടുവന്നു, അത് ഇപ്പോൾ വൻ വിജയമാണ്. ഈ വിജയത്തിന് ഒരുപാട് അവകാശികളുണ്ട് .യു പി ഐയുടെ വിജയത്തിലെ അവകാശത്തിൽ ചെറിയൊരു പങ്ക് എനിക്കുമുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പണപ്പെരുപ്പം മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികൾ ഏർപ്പെടുത്തി, ഈ സമയത്ത് അത് നല്ല നിലയിലാണെന്ന് ഞാൻ കരുതുന്നു. 2015-ൽ ആരംഭിച്ച ബാങ്കുകളുടെ നവീകരണം ഞങ്ങൾ നടപ്പിലാക്കി. അഞ്ച് വർഷത്തിന് ശേഷം, ക്രെഡിറ്റ് റിസ്ക് എടുക്കാൻ തയ്യാറുള്ള വെടിപ്പായ ബാലൻസ് ഷീറ്റുകളുള്ള ബാങ്കുകളുണ്ട് എന്നതിനാൽ അത് ഒടുവിൽ ഫലം കണ്ടു.
ഞാൻ നോട്ട് നിരോധനത്തിന് എതിരായിരുന്നു. അത് ഉപകാരപ്രദമായ ഒരു കാര്യമാണെന്ന് ഞാൻ കരുതിയില്ല. അത് പ്രയോജനകരമാണെന്ന് ഞാൻ കരുതാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ എന്റെ കൂടെയുള്ളവരോട് ചോദിച്ചു, നമുക്ക് ഇതിനെ എതിർക്കാമോ? നമ്മുടെ നിലപാട് വിജയിക്കുമോ? അവർ പറഞ്ഞു, 'ഇല്ല, നമ്മള്‍ക്ക് കഴിയില്ല. സർക്കാരിന് നമ്മള്‍ക്ക് നിർദ്ദേശങ്ങൾ നൽകാൻ കഴിയും, നമ്മള്‍ സർക്കാരിനെ അനുസരിക്കേണ്ടിവരും. നോട്ട് നിരോധിക്കലിന്റെ സമയം മുകളിൽ നിന്നുള്ള തീരുമാനമായിരുന്നു. അത് ആർബിഐ എടുത്ത തീരുമാനമായിരുന്നില്ല.
സുകൽപ് ശർമ്മ: പുറത്ത് നിന്ന് ആർബിഐയിലേക്ക് ആളുകൾ വരുന്നതിനെതിരെ ഈ സർക്കാരിൽ നിന്നൊരു എതിർപ്പ് കാണുന്നുണ്ടോ? അവരുടെ സിസ്റ്റത്തിൽ നിന്നുള്ള, കൂടുതൽ അനുസരണയുള്ളവര്‍ അവർക്ക് കൂടുതൽ സൗകര്യപ്രദമാണെന്ന് കരുതുന്നുണ്ടോ?
രഘുറാം രാജൻ: ബ്യൂറോക്രസി കൂടുതൽ സൗകര്യപ്രദമാണ്. ആർബിഐ ഗവർണർ സാധാരണയായി ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ്, ധനകാര്യ സെക്രട്ടറി അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന ഒരാളാകാം. ബന്ധത്തിന്റെ രേഖ വളരെ വ്യക്തമായി നിർവചിച്ചിരിക്കുന്നു. എന്നെപ്പോലെയോ ഡോ ഉർജിത് പട്ടേലിനെപ്പോലെയോ ഈ പുറത്തുനിന്നുള്ളവരിൽ ചിലരുടെ കാര്യത്തിൽ, ആ ലൈൻ വളരെ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ചില സംഘർഷങ്ങൾ ഉണ്ടാകുന്നത് സംവിധാനവും ആർബിഐയും തമ്മിലല്ല, അധികാരശ്രേണി പോലെ നിസ്സാര കാര്യത്തെച്ചൊല്ലി ബ്യൂറോക്രസിയും ആർബിഐയും തമ്മിലാണ്.
ആകാശ് ജോഷി: രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവീകരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും നിങ്ങൾ സംസാരിച്ചു. കാമ്പസിലെ പ്രതിഷേധങ്ങൾക്ക് ഉത്തരം നൽകാൻ യുഎസിലെ ഏറ്റവും പ്രമുഖരായ മൂന്ന് സർവകലാശാലകളിലെ മൂന്ന് പ്രസിഡന്റുമാരെ യുഎസ് കോൺഗ്രസിലേക്ക് വിളിപ്പിച്ചു. അതിന്റെ ചില രീതികൾ ഞങ്ങൾ ഇവിടെയും കാണുന്നു, പലപ്പോഴും വ്യക്തികൾക്ക് ചുറ്റും. സാധാരണ കീഴ്‌വഴക്കങ്ങളിൽ നിന്നുള്ള വ്യതിയാനാമായി, സ്ഥാപനത്തിന്റെ ബൗദ്ധിക ചാപല്യം മാത്രമായി ഇതിനെ കാണുന്നുണ്ടോ? അതോ കൂടുതൽ ശാശ്വതമായ രീതിയിൽ ആശങ്കയുണ്ടാക്കുന്ന ഒന്നാണോ?
രഘുറാം രാജൻ: അഭിപ്രായസ്വാതന്ത്ര്യത്തെയും സർവകലാശാലകളെയും കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞാൽ, സർവകലാശാലകൾക്ക് കാഴ്ചപ്പാടുകൾ ഉണ്ടാകണമെന്ന് ഞാൻ കരുതുന്നില്ല. സർവകലാശാലകൾ നിഷ്പക്ഷ ഇടങ്ങളായിരിക്കണം. എന്നാൽ, ഫാക്കൽറ്റിക്കും വിദ്യാർത്ഥികൾക്കും വീക്ഷണങ്ങൾ ഉണ്ടായിരിക്കാം, അവർ അക്രമം പ്രസംഗിക്കാത്തിടത്തോളം. നിങ്ങൾ മറ്റൊരാൾക്കെതിരെ അക്രമം പ്രസംഗിക്കുമ്പോൾ ഞാൻ അവിടെ ഒരു വര വരയ്ക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ഞങ്ങളുടെ പ്രസിഡന്റ് പറയാറുള്ളതുപോലെ, 'സർവകലാശാലയ്ക്കുള്ളിലല്ലാതെ നിങ്ങൾക്ക് സംവാദം നടത്താൻ കഴിയുന്ന സുരക്ഷിതമായ ഇടം എവിടെയാണ്?' അതിനാൽ നിങ്ങൾക്ക് എന്ത് വീക്ഷണവും പ്രകടിപ്പിക്കാൻ അവിടെ സ്വാതന്ത്ര്യമുണ്ടായിരിക്കണം.
അവർ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എന്നാൽ അവിടെയാണ് നിങ്ങൾ നിങ്ങളുടെ മൂല്യബോധം വളർത്തിയെടുക്കുന്നത്. നിങ്ങൾ സംവാദം നടത്തുന്നു, ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നു. നിങ്ങൾക്ക് എന്തും പറയാം, എന്നതുകൊണ്ട് 'എനിക്ക് നിങ്ങളെ കൊല്ലണം, ഈ വിഭാഗത്തിലെ ആളുകളെ കൊല്ലണം' എന്ന് പറയാമെന്നല്ല. ആരുടെയും വികാരങ്ങളെ എന്തും വ്രണപ്പെടുത്താം. പക്ഷേ, അക്രമം പ്രസംഗിച്ചത് ഇയാളായിരിക്കണം. ആ കണക്കനുസരിച്ച് നമ്മുടെ ചില രാഷ്ട്രീയക്കാർ ജയിലിലാകും. എന്നാൽ ജയിലിൽ കഴിയുന്ന മറ്റു ചിലർ പുറത്തിറങ്ങും. കാരണം അവർ യഥാർത്ഥത്തിൽ അക്രമം പ്രസംഗിച്ചിരുന്നില്ല. വ്യതസ്തമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ് അവർ പ്രസംഗിച്ചത്.
ഉദിത് മിശ്ര: ഹിന്ദു രാഷ്ട്ര ഘടകത്തെ നിങ്ങൾ എങ്ങനെ കാണുന്നു - മറ്റൊരു തരത്തിലുള്ള രാജ്യത്തിനായുള്ള സമഗ്ര നീക്കത്തെയും?
രഘുറാം രാജൻ: ഒരു ബഹുസ്വര രാജ്യമെന്ന നിലയിൽ, മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള ഏറ്റവും മികച്ച സ്ഥാനത്താണ് നമ്മൾ. എന്നാൽ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് രണ്ടാംതരം പൗരത്വം നൽകാൻ കഴിയില്ല. ധാർമ്മികത നിങ്ങൾ മറന്നാലും, നമ്മൾ എല്ലാവരോടും തുല്യമായി പെരുമാറണം, കൂടുതലായോ കുറവായോ അല്ല തുല്യതയോടെ ആകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.
ലോകത്തിലെ നമ്മുടെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുക. നമ്മൾ ഒരു വർണ്ണവിവേചന രാഷ്ട്രമാണെന്ന് കാഹളം മുഴക്കുമ്പോൾ, നമുക്ക് എങ്ങനെ ലോകത്തിന് മുന്നിൽ മുഖം ഉയർത്തി നിൽക്കാൻ കഴിയും? അതുകൊണ്ട്, ഹിന്ദുത്വം എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞാൻ പറയുന്നില്ല. എന്നാൽ അത് നടപ്പാക്കാൻ ആഗ്രഹിക്കുന്ന ആ അനുയായികളുടെ അങ്ങേയറ്റം എടുക്കുമ്പോൾ, രാമൻ മുന്നോട്ടുവച്ച സമാധാനവും നീതിയും പുലർന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇന്ത്യ അതിന്റെ ടൈഗർ വാരിയർ പ്രതിച്ഛായ ഉയർത്തിക്കാട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് ചൈന ഇതിനകം നേരിടുന്ന പ്രതികരണമാകും അത് സൃഷ്ടിക്കുക. ലോകത്തെ ശക്തി എന്ന നിലയിൽ ഇത് അതറിയിക്കാൻ... ഞങ്ങൾ ഒരു സഹകരണ സൂപ്പർ പവർ ആകാൻ പോകുകയാണ്, അത് ഞങ്ങളുടെ വഴി കൂടുതൽ എളുപ്പമാക്കും. നമ്മുടെ സ്ഥാപകർ സ്വാതന്ത്ര്യ ഘട്ടത്തിൽ അക്കാര്യത്തിൽ ശരിയായ തീരുമാനമെടുത്തു. പാക്കിസ്ഥാന്റെ ബദൽ നമ്മളായിരുന്നു. നമ്മൾ ഒരിക്കലും പാകിസ്ഥാൻ ആകരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us