/indian-express-malayalam/media/media_files/2026/01/12/rafflesia-hasseltii-2026-01-12-17-38-50.jpg)
Rafflesia ഫasseltii (Source: Infomance, Facebook
റഫ്ളേഷ്യ ഹാസെൽറ്റി, ലോകത്തിലെ ഏറ്റവും വലിയ പൂവ്. സ്കൂൾ പഠന കാലം മുതൽ കൗതുകവും നിഗൂഡതയും നിറച്ചാണ് ഈ പേര് നമ്മളിൽ പലരുടേയും ഉള്ളിൽ ഇടം പിടിച്ചിട്ടുള്ളത്. ഇപ്പോൾ പടിഞ്ഞാറൻ സുമാത്രയിലെ മഴക്കാടുകളിൽ നിന്ന് വിസ്മയിപ്പിക്കുന്ന ആ വാർത്ത വരികയാണ്. 10 വർഷത്തിന് ശേഷം റഫ്ളേഷ്യ ഹാസെൽറ്റിയെ കണ്ടെത്തിയിരിക്കുന്നു.
"13 വർഷത്തെ കാത്തിരിപ്പാണ്," റഫ്ളേഷ്യയെ തേടി നടന്ന് ഒടുവിൽ ആ സ്വപ്ന നിമിഷത്തിലേക്ക് എത്തിയ ഇന്തോനേഷ്യൻ സസ്യശാസ്ത്രജ്ഞൻ സെപ്റ്റിയൻ ആൻഡ്രിക്കി ബിബിസിയോട് പറഞ്ഞു. ഈ 13 വർഷത്തിൽ കൊടും കാടുകളിലൂടെ 23 മണിക്കൂർ വരെ നീണ്ട ട്രെക്കിങ് ആണ് ഡെക്കിയും അദ്ദേഹത്തിന്റെ സംഘവും നടത്തിയത്. കയറിപ്പറ്റാൻ പ്രയാസമായ മലനിരകൾ കീഴടക്കി, ഏത് നിമിഷവും കടുവകളുടെ ആക്രമണം ഉണ്ടായേക്കാമെന്ന് ജാഗ്രത വിടാതെ അവർ റഫ്ളേഷ്യ ഹാസെൽറ്റി എന്ന അത്ഭുതം തിരഞ്ഞുകൊണ്ടേയിരുന്നു.
Also Read: സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റു; പാക്‌സ് സിലിക്കയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം
ദുർഗന്ധം വമിക്കുന്ന പൂവ്(stinking corpse lily) എന്ന് പ്രകൃതി നിരീക്ഷകർ റഫ്ളേഷ്യയെ ചൂണ്ടി പറയാറുണ്ട്. മാംസം അഴുകിയ ഗന്ധമാണ് റഫ്ളേഷ്യയിൽ നിന്ന് വരുന്നത്. ഈ ഗന്ധത്തിലൂടെയാണ് ആറ് കിലോഗ്രാം ഭാരം വരുന്ന പൂവ് പരാഗണം നടത്തുന്നത്.
വേഗം കുറഞ്ഞതും മറഞ്ഞിരിക്കുന്നതുമായ ലൈഫ് സൈക്കിളാണ് റഫ്ളേഷ്യ ഹാസെൽറ്റിയുടേത്. അതുകൊണ്ടാണ് റഫ്ളേഷ്യ ഹാസെൽറ്റിയെ ഇപ്പോൾ കണ്ടെത്താനായത് കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത്. റഫ്ളേഷ്യയുടെ ഒരു പൂമുട്ട് വിരിയാൻ വേണ്ടിവരുന്നത് ഒൻപത് മാസം. പൂവ് പൂർണമായും തുറന്നിരിക്കുന്നത് ഏതാനും ദിവസം മാത്രമാണ്.
അതുകൊണ്ടാണ് പൂർണമായും വിരിഞ്ഞ ഒരു റഫ്ളേഷ്യ കാണാനാവുന്നത് ഭാഗ്യമായി കരുതുന്നത്. "ഒൻപത് മാസം നീണ്ടതാണ് റഫ്ളേഷ്യയുടെ ലൈഫ് സൈക്കിൾ. ഗർഭപാത്രത്തിലെ ഒരു കുഞ്ഞിനെ പോലെ," റഫ്ളേഷ്യയെ കണ്ടെത്തിയതിന് ശേഷം ഡെകി പറഞ്ഞു.
Also Read: ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും
റഫ്ളേഷ്യ ഹാസെൽറ്റിയിലേക്ക് എത്തിയ വഴി
പടിഞ്ഞാറൻ സുമാത്രയിലെ ഒരു റേഞ്ചർ റഫ്ളേഷ്യ പൂമുട്ടിന്റെ ആരംഭ ഘട്ടത്തിലെ സൂചനകൾ തിരിച്ചറിഞ്ഞ് ഡെക്കിക്കും സംഘത്തിനും സന്ദേശം നൽകിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. റഫ്ളേഷ്യ കണ്ടെത്താനാവുമെന്ന പ്രതീക്ഷയുമായി പ്ലാന്റ് എക്സ്പേർട്ട് ആയ ഡോ ക്രിസ് തോറോഗുഡിന്റെ നേതൃത്വത്തിലുള്ള സംഘവും ഡെക്കിയും കാടുകളിലൂടെയുള്ള യാത്ര തുടർന്നു.
റഫ്ളേഷ്യയുടെ ഗണത്തിൽപ്പെട്ട നിരവധി പൂവുകളെ 2021ലെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. എന്നാൽ റഫ്ളേഷ്യ ഹാസെൽറ്റി അപ്പോഴും കാണാമറയത്ത് തന്നെ നിന്നു. റഫ്ളേഷ്യ ഹാസെൽറ്റിയെ കണ്ടെത്തിയത് സസ്യശാസ്ത്രജ്ഞനായ ഡെക്കിന് ഒരു കുഞ്ഞിന്റെ ജനനം കണ്ടത് പോലെയാണ് അനുഭവപ്പെട്ടത്.
ലോകത്ത് പാമോയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഈ മഴക്കാടുകളിൽ വലിയൊരു ഭാഗം എണ്ണപ്പനകൾക്കായി മാറ്റിയതോടെ വനത്തിന്റെ ആവാസവ്യവസ്ഥയിലും മാറ്റം വന്നു. അപൂർവ ഇനം റഫ്ളേഷ്യ മാത്രമല്ല ഈ മഴക്കാടുകൾ ഉൾക്കൊള്ളുന്നത്. കടുവകളും മലമുഴക്കി വേഴാമ്പലുകളും മനുഷ്യക്കുരങ്ങുകളും പിന്നെ ലോകത്തിന് ഇതുവരെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാവാത്ത നിരവധി ജീവജാലങ്ങളും ഇവിടെയുണ്ട്.
Read More: ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ മരണം: ഡൽഹിയിൽ ഹൈക്കമ്മീഷന് മുന്നിൽ വിഎച്ച്പി പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us