ന്യൂ​ഡ​ൽ​ഹി: റ​ഫേൽ ക​രാ​റി​ലെ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ്. വിഷയം ഇപ്പോഴും ജനങ്ങളുടെ കോടതിയിലാണെന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പറഞ്ഞു. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

36 റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി തളളിയിരുന്നു. റഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ യാ​തൊ​രു​വി​ധ തെ​ളു​വു​ക​ളി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യുന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ല്ലാ ഹ​ർ​ജി​ക​ളും കോ​ട​തി ഒ​ന്നി​ച്ചു ത​ള്ളു​ക​യും ചെ​യ്തു. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മനോഹര്‍ലാല്‍ ശര്‍മ്മ, വിനീത് ദന്ത, എഎപി എംപിയായ സഞ്ജയ് സിങ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ