scorecardresearch
Latest News

റാഫേല്‍ ഇടപാട് : റിലയന്‍സിന്റെ കടന്നുവരവ്  മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചുകൊണ്ട്

ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സോ ഒലാന്ദെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണാപത്രത്തില്‍ ഒപ്പ് വെകുന്നതിന് രണ്ടേ രണ്ട് ദിവസം മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ട്ടെയിന്‍മെന്‍റ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും അഭിനേതാവുമായ ജൂലി ഗയേറ്റിന്റെ സിനിമ നിര്‍മിക്കാമെന്ന ധാരണയിലെത്തുന്നത്.

റാഫേല്‍ ഇടപാട് : റിലയന്‍സിന്റെ കടന്നുവരവ്  മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചുകൊണ്ട്

ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തില്‍ ന്യൂ ഡല്‍ഹിയിലെത്തി ഇന്ത്യയ്ക്ക് 36 റാഫേല്‍ വിമാനം തരാം എന്ന് കരാറില്‍ എത്തിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സോ ഒലാന്ദെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണാപത്രത്തില്‍ ഒപ്പ് വെകുന്നതിന് രണ്ടേ രണ്ട് ദിവസം മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ട്ടെയിന്‍മെന്‍റ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും  അഭിനേതാവുമായ ജൂലി ഗയേറ്റിന്റെ സിനിമ നിര്‍മിക്കാമെന്ന ധാരണയിലെത്തുന്നത്.

അതേ വര്‍ഷം തന്നെ റാഫേല്‍ ഇടപാടില്‍ ഭാഗമായ ഡസോള്‍ട്ട് റിലയന്‍സ് എയറോസ്പേസ് ലിമിറ്റഡ് (ഡിആര്‍എഎല്‍) എന്ന കമ്പനിയുടെ ഭാഗമായിക്കൊണ്ട് റിലയന്‍സ് ഡിഫന്‍സ് 59,000 കോടിയുടെ റാഫേല്‍ ഇടപാടിന്റെ ഭാഗമായി. ഡിആര്‍എഎല്ലിന്റെ 51ശതമാനം ഓഹരി റിലയന്‍സ് ഡിഫന്‍സിനാണ്. റാഫേല്‍ നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷന് 49 ശതമാനം ഓഹരിയാണ്.

ഗയേറ്റിന്റെ റോജ് ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന്‍ തങ്ങള്‍ ഒരു സിനിമ നിര്‍മിക്കാനുള്ള ധാരണയിലെത്തിയതായി റിലയന്‍സ് എന്‍റര്‍ട്ടെയിന്‍മെന്‍റ് പറയുന്നത് 2016 ജനുവരി 24നാണ്.

2016 ജനുവരി 26ന് ഇരു രാഷ്ട്രങ്ങളും 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരു സര്‍ക്കാരുകളും തമ്മിലുള്ള കരാറായി വിശേഷിപ്പിച്ച ഇടപാട് ഒലാന്ദെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒപ്പ് വെക്കേണ്ടതായിരുന്നു. പക്ഷെ ‘ചില സാമ്പത്തിക ഞെരുക്കങ്ങള്‍’ ചൂണ്ടിക്കാട്ടി അത് മാറ്റിവെക്കുകയായിരുന്നു.

റിലയന്‍സ് നിര്‍മാണത്തിന്റെ ഭാഗമായ ടൗട്ട് ലാ ഹണ്ട് എന്ന സിനിമ 2017 ഡിസംബര്‍ 20ന് റിലീസായി. നടനും സംവിധായകനുമായ സെര്‍ജെ അസനവിഷിയസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍.

ഡസോള്‍ട്ട് ഏവിയേഷന്‍ ചെയര്‍മാന്‍ എറിക് ട്രാപ്പിയറും അംബാനിയും ചേര്‍ന്ന് നാഗ്പൂരിലെ ഡിആര്‍എഎല്‍ നിര്‍മാണ യൂണിറ്റിന് തറക്കല്ലിട്ടതിന്റെ എട്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ളി, കേന്ദ്ര റോഡ്‌- ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി അലക്സാണ്ടര്‍ സീഗ്ലര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

98 മിനുട്ട് ദൈര്‍ഘ്യമുള്ള ഫ്രഞ്ച് സിനിമ 2017ല്‍ സ്പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലടക്കം പ്രദര്‍ശിപ്പിക്കുകയുണ്ടായി. യുഎഇ, തായ്‌വാന്‍, ലെബനന്‍, ബെല്‍ജിയം, എസ്റ്റോണിയ, ലറ്റീവിയ തുടങ്ങി എട്ടു രാജ്യങ്ങളിലാണ് സിനിമ വിതരണം ചെയ്തത്. ടൗട്ട് ലാ ഹൗട്ട് ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നില്ല..

ഗയേറ്റ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെയോടൊപ്പം പാരീസിലെ എലിസീ കൊട്ടാരത്തില്‍ കഴിയുന്ന സമയത്താണ് റാഫേല്‍ ഇടപാട് നടക്കുന്നത്. 2012 മേയ് മുതല്‍ 2017 മേയ് വരെ ഫ്രാന്‍സിന്റെ പ്രസിഡന്റ് ആയിരുന്നു ഫ്രാന്‍സോ ഒലാന്ദെ. ഒലാന്ദെയും ഗയേറ്റും തമ്മിലുള്ള ബന്ധം പുറംലോകത്തെ അറിയിക്കുന്നത് 2014 ജനുവരിയില്‍ മാത്രമാണ്.

റിലയന്‍സും ഡസോള്‍ട്ടും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് 2016ലാണ്. കൃത്യമായി പറഞ്ഞാല്‍ ഒലാന്ദെയുടെ പ്രസിഡന്‍സി കാലഘട്ടത്തിലാണ്.

Rafale talks were on when Reliance Entertainment helped produce film for Francois Hollande’s partner ഇംഗ്ലീഷില്‍ വിശദമായി വായിക്കാം

 

 

 

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rafale talks were on when reliance entertainment helped produce film for francois hollandes partner