Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

റഫാല്‍ ഇടപാട്: നാല് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ കഴിഞ്ഞു; കേസ് വിധി പറയാൻ മാറ്റി

ഇ​ട​പാ​ടു വി​ല​യി​രു​ത്തേ​ണ്ട​തു വി​ദ​ഗ്ധ​രാ​ണെ​ന്നും കോ​ട​തി അ​ല്ലെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു

Rafale deal, Supreme Court,

ന്യൂഡൽഹി: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് നാല് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ അവസാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രത്തിനുവേണ്ടി വാദിച്ചു. എജിയുടെ വാദങ്ങൾക്ക് നേരെ തുടർ ചോദ്യങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസ് കേന്ദ്രത്തെ വിറപ്പിച്ചു.

വാദത്തിനിടെ വ്യോമസേന ഉപമേധാവി ചലപതിയെയും നാലു മുതിർന്ന ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വ്യോമസേനയിൽ പുതിയതായി ചേർത്ത യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചലപതിയോട് ചീഫ് ജസ്റ്റിസ് ചോദ്യങ്ങൾ ചോദിച്ചത്. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയിൽ ചേർത്തിരിക്കുന്നതെന്ന് ചലപതി മറുപടി നൽകി.

നാലാം തലമുറയിൽ പെട്ട യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമുളളതിനാലാണ് റാഫാൽ ജെറ്റുകൾ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയോട് പറഞ്ഞു. നേരത്തെ വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ക്കാ​മെ​ന്ന് അറ്റോർണി ജനറൽ പറഞ്ഞെങ്കിലും ഈ വാദം ചീഫ് ജസ്റ്റിസ് തളളി. ഉടൻ തന്നെ വ്യോമസേന ഉപമേധാവി ചലപതിയെയും നാലു മുതിർന്ന ഉദ്യോഗസ്ഥരെയും ചീഫ് ജസ്റ്റിസ് വിളിപ്പിക്കുകയും ചെയ്തു.

റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. പക്ഷെ റാഫാൽ ഇടപാടിലെ വിലയിൽ കോടതി ഇടപെടുന്നത് സർക്കാർ എതിർത്തു. ഇത് ഈ രംഗത്തെ വിദഗ്ദ്ധർ ചെയ്യേണ്ട കാര്യമാണെന്ന് അറ്റോർണി ജനറൽ വാദിച്ചു.

റഫാൽ വിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൻക്രമക്കേട് നടന്നത്. ഇതിന് പിന്നാലെ കാര്യങ്ങൾ മാറിമറിയുകയായിരുന്നെന്ന് ഹർജിക്കാരനായ എം.എൽ.ശർമ്മ കോടതിയെ അറിയിച്ചു. റഫാൽ ഇടപാട് റിലയൻസിന് നൽകാനാണ് പ്രധാനമന്ത്രി പദ്ധതിയിൽ മാറ്റം വരുത്തിയതെന്ന് മറ്റൊരു ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

ക​രാ​റി​ലെ ര​ഹ​സ്യ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷൺ ആ​വ​ശ്യ​പ്പെ​ട്ടു. ര​ഹ​സ്യ ധാ​ര​ണ ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും അറ്റോർണി ജനറൽ ചോ​ദി​ച്ചു. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ജു​ഡീ​ഷ​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്നും അറ്റോർണി ജനറൽ വാ​ദി​ച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rafale hearing making price public will help adversaries govt tells sc

Next Story
ശിശുദിനത്തിൽ ബാലികയുടെ ബഹിരാകാശ പര്യവേഷണ സ്വപ്‌നം അവതരിപ്പിച്ച് ഗൂഗിൾ ഡൂഡിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X