ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ‘നാഷണല്‍ ഹെറാള്‍ഡ്’ പത്രത്തിനെതിരെ 5,000 കോടിയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനിയാണ് കേസ് നല്‍കിയിരിക്കുന്നത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് ഇന്ഫ്രാ സ്ട്രക്ച്ചര്‍, റിലയന്‍സ് എയറോസ്ട്രക്ച്ചര്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് കേസ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ്, പത്രാധിപര്‍ സഫര്‍ ആഘാ, ലേഖകന്‍ വിശ്വദീപ് എന്നിവര്‍ക്കെതിരെയാണ് കേസ്.

അഹമദാബാദ് സിവില്‍ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. പരാതിയില്‍ പറയുന്നവരോട് സെപ്റ്റംബര്‍ 7ന് ഹാജരായി വിശദീകരണം നല്‍കണം എന്ന് ജഡ്ജി പിജെ തമക്കുവാല പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡില്‍ വന്ന ലേഖനം റിലയന്‍സ് ഗ്രൂപ്പിനെയും ചെയര്‍മാന്‍ അംബാനിയെയും പറ്റി പൊതുസമൂഹത്ത്ഹിന്റെ മുന്നില്‍ തെറ്റായ ചിത്രം നല്‍കുന്നതാണ് എന്നും അപകീര്‍ത്തികരമാണ് എന്നും പരാതിയില്‍ പറയുന്നു. നേരത്തെ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും റിലയന്‍സ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook