Latest News

റഫേൽ: ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ്സിന് പിറകെ സിപിഎമ്മും

റാഫേൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെടാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനിച്ചതായി സിപിഎം

Rafale, Rafale probe, Rafale judicial probe, France, Rafale probe French media, mediapart website, Rafale deal, Rafale deal corruption allegation, NDA, BJP, congress, ie malayalam

ന്യൂഡല്‍ഹി: റാഫേൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും. ഇടപാട് സംബന്ധിച്ച് ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് സിപിഎമ്മും സമാന ആവശ്യം ഉന്നയിക്കുന്നത്.

ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് ഫ്രാന്‍സ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇടപാടിലെ ‘അഴിമതിയും പക്ഷപാതിത്വവും’ സംബന്ധിച്ച് ഫ്രാൻസിൽ വിശദമായ ജുഡീഷ്യല്‍ അന്വഷണണത്തിന് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇടപാടിൽ ഫ്രഞ്ച് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിലൂടെ തെളിയുന്നത് ഇടപാടിൽ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നെന്നാണെന്ന് സിപിഎം അഭിപ്രായപ്പെട്ടു.

Read More: റാഫേല്‍ ഇടപാട്: ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

റാഫേൽ ഇടപാടിനെക്കുറിച്ചുള്ള ജെപിസി അന്വേഷണത്തെ മോദി സർക്കാർ എതിർത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഒരു സർവേ നടത്തിയിരുന്നു. “കുറ്റബോധമുള്ള മനസാക്ഷി”, “സുഹൃത്തുക്കളെ രക്ഷിക്കൽ”, “ജെപിസിക്ക് ഒരു രാജ്യസഭാ സീറ്റ് വേണ്ട”, “കൂടാതെ മേൽപ്പറഞ്ഞവയെല്ലാം” എന്ന നാല് ഉത്തരങ്ങളും ഈ ചോദ്യത്തിനൊപ്പം നൽകി പരിഹാസ രൂപേണയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഫ്രാൻസിൽ നിന്ന് 36 റഫേൽ വിമാനം ഇന്ത്യ വാങ്ങിയ കരാറിൽ ഫ്രാൻസിൽ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് വന്നതിന് പിറകെ തന്നെ കരാറിൽ ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2016 ലെ അന്തർ സർക്കാർ കരാറിനെക്കുറിച്ച് ഈ വർഷം ഏപ്രിലിൽ നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ഫ്രഞ്ച് വെബ്‌സൈറ്റ് മീഡിയാപാർട്ട്, ഇടപാടിലെ “അഴിമതിയും പക്ഷപാതവും” സംബന്ധിച്ച “വളരെ സെൻസിറ്റീവ്” ജുഡീഷ്യൽ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയമിച്ചതായി റിപ്പോർട്ട് ചെയ്തു.

Read More: ഇന്ധനനിരക്ക്: കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു

2016ൽ ഫ്രഞ്ച്-ഇന്ത്യൻ സർക്കാരുകൾ തമ്മിലുണ്ടാക്കിയ കരാർ സംബന്ധിച്ച് ഈ വർഷം ഏപ്രിലിൽ മീഡിയപാര്‍ട്ട് റിപ്പോർട്ടുകളുടെ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.

“ഡസോ നിർമ്മിച്ച 36 റാഫേൽ യുദ്ധവിമാനങ്ങൾ 2016 ൽ 7.8 ബില്യൺ യൂറോയ്ക്ക് ഇന്ത്യയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടന്നതായി സംശയിക്കുന്ന അഴിമതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു” എന്ന് മീഡിയപാര്‍ട്ട് റിപ്പോർട്ടിൽ പറയുന്നു. ദേശീയ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ ഓഫീസാണ് അന്വേഷണം ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് സത്യം കണ്ടെത്താനുള്ള ഒരേയൊരു വഴി ഇത്തരത്തിലുള്ള അന്വേഷണമാണെന്നും പറഞ്ഞിരുന്നു.

ജൂൺ മൂന്നിന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലെടുത്ത തീരുമാനങ്ങളിലൊന്ന് റാഫേൽ ഇടപാടിൽ ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുക എന്നതാണെന്ന് സിപി എം നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു.

മുതിർന്ന സി.പി.ഐ (എം) നേതാവ് സീതാറാം യെചുറി ഞായറാഴ്ച ഒരു പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തു. ഈ ഇടപാട് സംബന്ധിച്ച് ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിലൂടെ മനസ്സിലാവുന്നത് നേരത്തെ വാങ്ങിയ കരാറിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ വ്യതിചലിച്ചത് അഴിമതിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഭാഗമായാണെന്ന് സിപിഎം പത്രക്കുറിപ്പിൽ പറയുന്നു.

ഈ സംഭവത്തിയ പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാറിന്റെയും പങ്ക് അന്വേഷിച്ച് കരാറിന്റെ സത്യാവസ്ഥ കണ്ടെത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്ന 2018 സെപ്റ്റംബറിൽ ഉന്നയിച്ച ആവശ്യം പൊളിറ്റ് ബ്യൂറോ ആവർത്തിക്കുകയാണെന്നും സിപിഎം വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rafale deal response from cpm congress and other opposition parties and leaders

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express