ന്യൂഡൽഹി: റഫാൽ ഇടപാട് കേസിൽ കേന്ദ്ര സർക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചിരുന്നില്ലെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. റഫാൽ കേസിൽ കേന്ദ്രം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഖാർഗെ പറഞ്ഞു.

സി.എ.ജി റിപ്പോർട്ടിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല. അറ്റോർണി ജനറലിനെയും സി.എ.ജിയെയും പി.എ.സിക്ക് മുമ്പാകെ വിളിച്ചു വരുത്തും. വിമാന ഇടപാടിൽ ജെ.പി.സി അന്വേഷണം വേണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

‘റഫേല്‍ ഇടപാടിലെ തെറ്റായ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. സര്‍ക്കാര്‍ ഇതിന് മാപ്പ് പറയണം. സുപ്രിംകോടതിയെ ബഹുമാനിക്കുന്നുണ്ട്. പക്ഷെ സു​പ്രീം​കോ​ട​തി​യ​ല്ല വിമാന ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ പ​രി​ശോ​ധി​ക്കേ​ണ്ട​ത് പാ​ർ​ല​മെന്‍റിന്‍റെ സം​യു​ക്ത സ​മി​തി (ജെ.​പി.​സി) ആണ് അന്വേഷണം നടത്തേണ്ടത്. എജിയേയും സിഎജി ജനറലിലനേയും വിളിക്കാന്‍ പിഎസി അംഗങ്ങളോട് അപേക്ഷിക്കും,’ ഖാര്‍ഗെ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ