ന്യൂഡൽഹി: വിവാദമായ റാഫേൽ യുദ്ധ വിമാന ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. റാഫേൽ കരാർ പ്രധാനമന്ത്രി മോദിയും അനിൽ അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും വിമർശിച്ചു.

റാഫേൽ ഇടപാടിൽ അഴിമതി നടന്നെന്നുള്ളത് വ്യക്തമാണെന്നും , ഒരാൾ മാത്രമാണ് അഴിമതി നടത്തിയിട്ടുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദാസോ കമ്പനി സിഇഒ ഇടപാടിനെ സംബന്ധിച്ച് നുണ പറയുകയാണ് . അംബാനിയുടെ ഭൂമി സ്വന്തമാക്കിയതിന് ശേഷമാണ് ദാസോ കമ്പനി അംബാനിയുടെ റിലയൻസ് ഡിഫൻസുമായ് പങ്കുചേരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഹിന്ദുസ്ഥാൻ ഏവിയേഷൻ ലിമിറ്റഡിന് പകരം അംബാനിയുടെ കമ്പനിക്ക് കരാർ നൽകിയത് റിലയൻസ് ഡിഫൻസിന് ഭൂമിയുള്ളതിനാലാണെന്ന് ദാസോ കമ്പനിയുടെ സിഇഒ പറഞ്ഞിരുന്നു. ദാസോ കമ്പനിയുടെ പണം കൊണ്ടാണ് അംബാനി ഈ ഭൂമി വാങ്ങിയതെന്നതിന് തെളിവില്ലെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

ദാസോ ഏവിയേഷൻ 284 കോടി രൂപയാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് കരാറിന്റെ ആദ്യ ഗഡുവായി നൽകിയത്. റഫേൽ ഇടപാടിൽ അന്വേഷണം നടന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് റഫേൽ വിമാന ഇടപാടിന്റെ വിവരങ്ങൾ മുദ്ര വച്ച കവറിൽ 10 ദിവസത്തിനകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. ബിജെപിക്കെതിരെ മുഖ്യ പ്രചരണായുധമാക്കി മാറ്റിയിരിക്കുകയാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook