scorecardresearch
Latest News

റഫാൽ ഇടപാടിൽ പുതിയ ആരോപണങ്ങളുമായി ഫ്രഞ്ച് മാധ്യമം

ആരോപണങ്ങൾ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെയോ ദസ്സോ ഏവിയേഷന്റെയോ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല

Rafale, Rafale probe, Rafale judicial probe, France, Rafale probe French media, mediapart website, Rafale deal, Rafale deal corruption allegation, NDA, BJP, congress, ie malayalam

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പുതിയ അഴിമതി ആരോപണവുമായി ഫ്രഞ്ച് മാധ്യമം. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സോ ഏവിയേഷന് ഇന്ത്യയുമായുള്ള റഫാൽ കരാർ ഉറപ്പിക്കുന്നതിനായി ഒരു ഇടനിലക്കാരന് രഹസ്യ കമ്മീഷനായി കുറഞ്ഞത് 7.5 മില്യൺ യൂറോയെങ്കിലും നൽകുന്നതിന് വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ചുവെന്നാണ് ഫ്രഞ്ച് അന്വേഷണ ജേണലായ മീഡിയപാർട്ട് അവകാശപ്പെടുന്നത്.

36 റഫാൽ യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ അന്തർ സർക്കാർ ഇടപാടിലെ അഴിമതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ജൂലൈയിൽ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ടിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെയോ ദസ്സോഏവിയേഷന്റെയോ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

“ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സോഏവിയേഷനെ 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാൻ സഹായിക്കുന്നതിനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 7.5 മില്യൺ യൂറോ രഹസ്യ കമ്മീഷനായി നൽകാൻ സഹായിച്ച വ്യാജ ഇൻവോയ്സുകളാണ് മീഡിയപാർട്ട് ഇന്ന് പ്രസിദ്ധീകരിക്കുന്നത്,” എന്ന് ജേണൽ അതിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

Also Read: മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവം: 10 പാക്കിസ്ഥാൻ സമുദ്ര സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ

“ഈ രേഖകൾ” നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ അന്വേഷണ ഏജൻസികൾ വിഷയം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി അത് ആരോപിച്ചു.

“ഇതിൽ ഓഫ്‌ഷോർ കമ്പനികളും സംശയാസ്പദമായ കരാറുകളും “തെറ്റായ” ഇൻവോയ്സുകളും ഉൾപ്പെടുന്നു. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ദസ്സോ 7.5 മില്യൺ യൂറോയെങ്കിലും 2018 ഒക്ടോബർ മുതൽ ഇന്ത്യയുടെ ഫെഡറൽ പോലീസ് സേനയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) സഹപ്രവർത്തകർ എന്നിവർക്ക് തെളിവുണ്ടെന്ന് മീഡിയപാർട്ടിന് വെളിപ്പെടുത്താനാകും. ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്ക്ക് രഹസ്യ കമ്മീഷനുകളായാണ് ഈ തുക നൽകിയത്,” മീഡിയപാർട്ട് റിപ്പോർട്ടിൽ അവകാശപ്പെട്ടു.

“36 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാനുള്ള, 7.8 ബില്യൺ യൂറോയുടെ ഡീൽ നേടാനുള്ള ഫ്രഞ്ച് കമ്പനിയുടെ ദീർഘ ശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2016ലെ ഈ സംഭവങ്ങൾ,” എന്നും റിപ്പോർട്ട് പറഞ്ഞു.

റഫാൽ നിർമ്മാതാക്കളായ ദസ്സോഏവിയേഷനും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും കരാറിൽ അഴിമതിയുണ്ടെന്ന ആരോപണം നേരത്തെ തള്ളിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rafale deal fresh allegations by mediapart