/indian-express-malayalam/media/media_files/uploads/2018/07/modi-sitharaman1.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് ആരോപിച്ചിരിക്കുന്ന കുറ്റം.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പോർവിമാനങ്ങളുടെ വില വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഇടയിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നോട്ടീസ് നൽകിയത്.
@INCIndia gives notices in Lok Sabha seeking permission for moving breach of privilege motions against Prime Minister @narendramodi and Defence Minister @nsitharaman claiming they misled the House on the Rafale fighter jet deal. @IndianExpresspic.twitter.com/xj9fvPvAdH
— Manoj C G (@manojcg4u) July 24, 2018
2008 ൽ കരാർ മുന്നോട്ട് വച്ച സമയത്ത് പോർ വിമാനങ്ങളുടെ വില പരസ്യപ്പെടുത്തരുതെന്ന നിർദ്ദേശം ഇല്ലായിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ്. റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് കഴിഞ്ഞ യു പി എ സര്‍ക്കാരാണ്. ഏറ്റവും കുറഞ്ഞ ടെൻഡർ നൽകിയതിനെ തുടർന്ന് ഫ്രഞ്ച് റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി ചർച്ചകൾക്ക് സര്‍ക്കാര്‍ തയാറായി. എന്നാൽ കരാർ യാഥാർത്ഥ്യമായിരുന്നില്ല.
കരാർ സുതാര്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന കളവാണെന്ന് അവകാശ ലംഘന നോട്ടീസിൽ കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us