scorecardresearch
Latest News

രാഹുലിന് റാഫേലിൽ കമ്മീഷൻ കിട്ടാത്തതിലുളള നിരാശ; ബിജെപി

പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്കുളള മറുപടിയായിരുന്നു പ്രകാശ് ജാവ്ദേക്കർ നടത്തിയത്

രാഹുലിന് റാഫേലിൽ കമ്മീഷൻ കിട്ടാത്തതിലുളള നിരാശ; ബിജെപി

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കമ്മിഷൻ കിട്ടാത്തതിലെ നിരാശയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. റാഫേൽ ഇടപാടിൽ കുടുങ്ങുമെന്ന് മോദിക്ക് ഭയമാണെന്ന വിമർശനത്തിന് പിന്നാലെയാണ് ബിജെപിയുടെ മറുപടി.

രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയുളളത് കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ് പ്രകാശ് ജാവ്ദേക്കർ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയാണ്. റാഫേൽ ഇടപാടിൽ കമ്മിഷൻ കിട്ടാത്തതിലെ നിരാശ മൂലമാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉന്നയിത്തുന്നത്. സിബിഐ ഓഫീസിൽ നിന്നും രേഖകൾ ബിജെപി കടത്തിയെന്ന ആരോപണം പച്ചക്കളളമാണ്,” എന്നും ജാവ്ദേക്കർ പറഞ്ഞു.

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കിയത് റാഫേൽ ഇടപാടിൽ മോദി കുടുങ്ങുമെന്ന് ഭയം കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.  സിബിഐ ഡയറക്ടറെ നീക്കിയ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

റാഫേൽ ഇടപാടിൽ അനിൽ അംബാനിക്ക് 30000 കോടി രൂപ ലഭിക്കും വിധം അഴിമതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുനിന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. റാഫേലിനെ സജീവമായി ചർച്ചയിൽ നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രധാന ആയുധം ഇത് തന്നെയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rafale deal congress rahul gandhi bjp prakash javdekar