ന്യൂ​ഡ​ൽ​ഹി: റ​ഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പകർപ്പെടുത്ത് കടത്തിയെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. സുപ്രീംകോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് സത്യവാങ്മൂലത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. കേസിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

കേസിൽ നേരത്തെ പുന:പരിശോധനാ ഹർജി പരിഗണിച്ചപ്പോഴാണ് രേഖകൾ മോഷണം പോയെന്ന് കേന്ദ്രം ആദ്യം പറഞ്ഞത്. അ​തീ​വ ര​ഹ​സ്യ​മാ​യ ഈ ​രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്നീട് വിശദീകരിച്ചു. മറിച്ച്, രേഖകളുടെ ഫോട്ടോ കോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും കെ.കെ വേണുഗോപാല്‍ പ്രതികരിച്ചു.

റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും രേഖകളുടെ കോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook