ചെന്നൈ: ലോകത്തെ തന്നെ നടുക്കിയിരിക്കുകയാണ് ശ്രീലങ്കയിലെ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങള്‍. 160 പേരുടെ മരണത്തി് ഇടയായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു താന്‍ രക്ഷപ്പെട്ടതെന്ന് നടി രാധി ശരത്കുമാര്‍ പറയുന്നു.

ശ്രീലങ്ക സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാധിക. സിന്നമണ്‍ ഗ്രാന്റ് ഹോട്ടലിലായിരുന്നു രാധിക താമസിച്ചിരുന്നത്. താന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുളളിലാണ് സ്‌ഫോടനമുണ്ടാകുന്നതെന്ന് രാധിക പറയുന്നു. അക്രമണത്തെ അപലപിക്കുന്നതായും രാധിക ട്വീറ്റ് ചെയ്തു.

സിന്നമണ്‍ ഗ്രാന്റ് ഹോട്ടലടക്കം 8 ഇടങ്ങളിലാണ് സ്ഫോടനങ്ങളാണുണ്ടായത്. ഇതില്‍ പളളികളുമുണ്ട്. ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനങ്ങളില്‍ 400 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബാട്ടികാലോയിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളായ ഷാങ്ഗ്രി ലാ, സിന്നമോണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പിന്നീടുണ്ടായ രണ്ടു സ്ഫോടനങ്ങളും കൊളംബിയയിലായിരുന്നു. കൊളംബോ മൃഗശാലയ്ക്ക് സമീപത്തുളള ഹോട്ടലിലും മറ്റൊന്ന് ഹൗസിങ് കോംപ്ലക്‌സിലുമായിരുന്നു.

Read More: ശ്രീലങ്കയിലെ സ്‌ഫോടനം: 7 പേർ അറസ്റ്റിൽ, മരിച്ചവരില്‍ മൂന്ന് ഇന്ത്യാക്കാരും

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook