സംഭാല്‍: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയുമായി ദുര്‍ഗയുടെ അവതാരമെന്ന് അവകാശപ്പെടുന്ന വിവാദ ആത്മീയ നേതാവ് രാധേ മാ. രാധേ മായ്‌ക്കെതിരായ കേസുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആരംഭിച്ചതോടെയാണ് വാർത്താ സമ്മേളനത്തിൽ രാധേ മാ പൊട്ടിത്തെറിച്ചത്. കൽക്കി മഹോത്സവത്തിനെത്തിയതായിരുന്നു വിവാദ ആൾ ദൈവം.

കസേരയില്‍നിന്നു ചാടിയെണീറ്റു മാധ്യമപ്രവര്‍ത്തകനോടു ഗര്‍ജിച്ചു. ഒടുവില്‍ അനുയായികള്‍ ഇടപെട്ടാണു രാധേ മായെ തണുപ്പിച്ചത്‌. “എനിക്കെതിരേ അത്തരം ആരോപണമൊന്നുമില്ല. പിന്നെ നിങ്ങളെന്തെിനാണ്‌ അങ്ങനെയൊക്കെ ചോദിക്കുന്നത്‌”- ചോദ്യശരമെയ്‌ത മാധ്യമപ്രവര്‍ത്തകനോടു പൊട്ടിത്തെറിച്ചുകൊണ്ടുള്ള രാധേ മായുടെ മറുചോദ്യം.

15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവര്‍ത്തകനു നേരെ ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും കേസുകളെക്കുറിച്ചു ചോദിക്കാനേ അവര്‍ക്കു നേരമുള്ളൂവെന്നും അവര്‍ പറഞ്ഞു.


Source: ANI

രാധേ മായുടെ നിര്‍ദേശം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. പൊലീസ് സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ സീറ്റില്‍ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു. കൂടാതെ നടി ഡോളി ബിന്ദ്ര ഇവർക്കെതിരെ ലൈംഗിക പീഡനക്കേസും ഫെയൽ ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ