വാർത്ത വായിക്കുന്നതിനിടെ അവതാരക വിതുമ്പി കരഞ്ഞു

അമേരിക്കൻ കുടിയേറ്റവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടയിലാണ് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പിയത്.

ന്യൂയോർക്ക്: വാർത്ത വായിക്കുന്നതിനിടയിൽ അവതാരക വിതുമ്പി കരഞ്ഞു. അമേരിക്കൻ കുടിയേറ്റവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടയിലാണ് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പിയത്.

അമേരിക്കയിൽ എത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് അപ്പോൾ കിട്ടിയ വാർത്തയാണ് റേച്ചൽ വായിച്ചത്. എന്നാൽ വാർത്ത വായിച്ച് പൂർത്തിയാക്കാൻ റേച്ചലിന് കഴിഞ്ഞില്ല. അവർ പെട്ടെന്ന് വികാരാധീനയായി. വാർത്തയെക്കുറിച്ച് വിശദാംശങ്ങൾ നൽകാനായി റിപ്പോർട്ടറോട് ആവശ്യപ്പെട്ടു.

വാർത്ത വായിച്ച് തീർക്കാനാകാത്തതിൽ ക്ഷമ ചോദിച്ച് റേച്ചൽ പിന്നീട് ട്വീറ്റ് ചെയ്‌തു. ”എന്തൊക്കെ സംഭവിച്ചാലും വാർത്ത വായിച്ച് പൂർത്തിയാക്കേണ്ടത് എന്റെ ജോലിയാണ്. പക്ഷേ ആ വാർത്ത കണ്ടപ്പോൾ എനിക്കൊന്നും സംസാരിക്കാൻ കഴിയാതെ പോയി”.

ട്രംപിന്റെ ‘സെപ്പറേഷൻ പോളിസി’ പോളിസിയുടെ ഭാഗമായി ഏകദേശം 2000 കുട്ടികളാണ് ഇപ്പോൾ മാതാപിതാക്കളിൽനിന്നു വേർപെട്ടു സർക്കാർ വക ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ഉളളത്. യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവരെ നേരേ ‍ജയിലിലേക്ക് അയയ്‌ക്കുന്നതാണ് ട്രംപിന്റെ നടപടി. ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ അമേരിക്കയെ മറ്റൊരു യൂറോപ്പാകാൻ സമ്മതിക്കില്ലെന്നും യുഎസ് ഒരു അഭയാർഥി കേന്ദ്രമല്ലെന്നുമാണ് ട്രംപ് പറയുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rachel maddow cries tender age shelters video us migrant children separated parents

Next Story
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി ധോണി; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി
The moderation of comments is automated and not cleared manually by malayalam.indianexpress.com