/indian-express-malayalam/media/media_files/uploads/2018/07/RS-Sharma.jpg)
ന്യൂ​ഡ​ൽ​ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രാ​യ്) ചെ​യ​ർ​മാ​ൻ രാം ​സേ​വ​ക് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കി. 2020 സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ആ​ധാ​ർ ച​ല​ഞ്ചി​ലൂ​ടെ ഹാ​ക്ക​ർ​മാ​രു​ടെ പ​ണി​മേ​ടി​ച്ചു പു​ലി​വാ​ലു പി​ടി​ച്ചയാളാണ് ശര്‍മ.
ഈ ​ആ​ഴ്ച കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ര​ണ്ടു വ​ർ​ഷം കൂ​ടി നീ​ട്ടി​ന​ൽ​കി​യ​ത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വി​ര​മി​ക്ക​ലി​നു തൊ​ട്ടു​മു​ന്പ് 2015-ലാ​ണ് ശ​ർ​മ​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു ട്രാ​യ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കു​ന്ന​ത്.
അ​ടു​ത്തി​ടെ ട്വി​റ്റ​റി​ൽ ത​ന്‍റെ ആ​ധാ​ർ ന​ന്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ ശ​ർ​മ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ഈ ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ത​നി​ക്ക് ദോ​ഷം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കാ​നാ​യി​രു​ന്നു ശ​ർ​മ​യു​ടെ വെ​ല്ലു​വി​ളി. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത ഓ​ണ്‍​ലൈ​ൻ ഹാ​ക്ക​ർ​മാ​ർ ശ​ർ​മ​യു​ടെ മൊ​ബൈ​ൽ ന​ന്പ​രും പാ​ൻ​കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി ട്വി​റ്റ​റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി.
ഇതിന്​ പിന്നാലെ ആധാർ നമ്പർ പങ്കുവയ്ക്കരുതെന്ന്​ യുഐഎഡിഐയുടെ നിർദ്ദേശം പുറത്ത്​ വന്നിരുന്നു. ആധാർ നമ്പർ പങ്കുവയ്ക്കുന്നത്​ കുറ്റകരമാണെന്നും യുഐഎഡിഐ വ്യക്​തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.