scorecardresearch

എലിസബത്ത് രാജ്ഞിക്ക് വിട നല്‍കി ബ്രിട്ടന്‍; ഭൗതികശരീരം വിന്‍സര്‍ കൊട്ടാരത്തിലെത്തിച്ചു

എലിസബത്ത് രാജ്ഞിക്ക് വിടനല്‍കാന്‍ ലോകനേതാക്കളെല്ലാം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ എത്തിയിട്ടുണ്ട്

എലിസബത്ത് രാജ്ഞിക്ക് വിട നല്‍കി ബ്രിട്ടന്‍; ഭൗതികശരീരം വിന്‍സര്‍ കൊട്ടാരത്തിലെത്തിച്ചു
Photo: Facebook/ The Royal Family

ലണ്ടണ്‍: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അവസാനിച്ചു. വിന്‍സര്‍ കൊട്ടാരത്തില്‍ ഭൗതികശരീരം എത്തിച്ചു. രാജ്ഞിയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ച് നല്‍കിയതിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.

ചാള്‍സ് രാജാവ്, രാജ്ഞി കാമില, രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍, വില്യം രാജകുമാരന്റെയും കേറ്റിന്റെയും ഒന്‍പത് വയസുള്ള മകൻ ജോർജ്ജ് രാജകുമാരനും, ഏഴ് വയസ്സുള്ള മകൾ ഷാർലറ്റ് രാജകുമാരിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. പ്രിൻസ് ലൂയിസ് ചടങ്ങില്‍ ഭാഗമായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എലിസബത്ത് രാജ്ഞിക്ക് വിടനല്‍കാന്‍ ലോകനേതാക്കളെല്ലാം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍‍ഡൊ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ എത്തിയതായാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശനിയാഴ്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചാള്‍സ് രാജാവുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രദേശിക സമയം 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന പൊതുദര്‍ശനത്തില്‍ ലക്ഷക്കണക്കിന് പേരാണ് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Queen elizabeth ii funeral updates september 19