ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്‌റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലായെങ്കിലും വാസ്തവം പുറത്തു വന്നതോടെ ആശ്വാസമായി.

മന്‍മോഹന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചത്.

ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് വീട്ടുജോലിക്കാരിയും കുടുംബവും താമസിക്കുന്നത്. അവരേയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കുറച്ച് നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് പതിയെ സജീവമായി വരികയായിരുന്നു. വ്യാഴാഴ്ച പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Read Also: മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്‌തികരം

ഡല്‍ഹിയില്‍ 36,824 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 13,398 പേര്‍ക്ക് രോഗ സൗഖ്യമുണ്ടായി. 1,214 പേര്‍ മരിച്ചു.

Read in English: Delhi Confidential: Quarantine notice outside Manmohan Singh’s house evokes curiosity

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook