മെക്സിക്കോയിൽ സുനാമി, തിരമാലകൾ ആഞ്ഞടിക്കുന്നു

റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്

അമേരിക്കൻ തീരത്തെ വിറപ്പിച്ച് മെക്സിക്കോയിൽ സുനാമി. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്നാണ് സുനാമി ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ചലനത്തിൽ വൻ നാശനഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ട്. 2.8 മീറ്റർ ഉയരത്തിലുള്ള വൻ തിരകൾ മെക്സിക്കൻ തീരത്ത് വീശിയടിക്കുകയാണ്.

തീരപ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കൻ തീരങ്ങളിലേക്കും സുനാമി എത്തുമെന്നാണ് സുചന. വൻ തിരകൾ രൂപപ്പെടുമെന്ന് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ തീരങ്ങളിലും സുനാമി തിരകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

മെക്സിക്കോയിലെ പിജിജിയാപ്പാനിൽ ശക്തമായ ഭൂകമ്പം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂകന്പം റിക്ടർ സ്കെയിലിൽ എട്ട് തീവ്രത രേഖപ്പെടുത്തി. ഭൂകന്പത്തെ തുടർന്നു യുഎസ് ജിയോളജിക്കൽ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂകന്പം 90 സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Quake of magnitude 8 hits off south mexico report

Next Story
ഗുര്‍മീതിന്റെ ആശ്രമത്തില്‍ പരിശോധന; സിര്‍സയില്‍ കര്‍ഫ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com