ദോ​ഹ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ​ താ​നി. വിദേശ നയത്തിന്റെ കാര്യത്തിൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ഖത്തർ ത​യാ​റ​ല്ല. സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ലും രാ​ജ്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദോ​ഹ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​യും. രാ​ജ്യ​ത്തെ ജ​ന​ജീ​വി​ത​ത്തെ പ്ര​ശ്നം ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ത​ക്ക​വി​ധം ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. സ​മാ​ധാ​ന​ത്തി​ന്‍റെ വേ​ദി​യാ​ണ് ഖ​ത്തർ. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ന​യ​മെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് തു​ർ​ക്കി​യി​ൽ നി​ന്ന് സൈ​ന്യം എ​ത്തു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​മെ​ന്ന് ഇ​റാ​ൻ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യ്ക്ക് ഖ​ത്ത​ർ ത​യാ​റാ​ണെ​ന്നും അ​ൽ​ താ​നി വ്യക്തമാക്കി.

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനു ഗൾഫ് മേഖലയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് ഉത്തർ വിദേശ കാര്യ മന്ത്രിയുടെ പ്രഖ്യാപനം. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, യുഎഇ ഭരണനേതൃത്വവുമായും ഖത്തർ അമീറുമായും ഇന്നലെ തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. റമസാൻ മാസത്തിൽ തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ പുരോഗമിച്ചത്.

ബുധനാഴ്ച വൈകിട്ട് യുഎഇയിലെത്തിയ കുവൈത്ത് അമീർ, ദുബായിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും ഖത്തർ പ്രശ്നം ചർച്ച ചെയ്തു. കുവൈത്തിലെയും യുഎഇയിലെയും മുതിർന്ന മന്ത്രിമാരും ചർച്ചകളിൽ പങ്കെടുത്തു.

ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. യുഎഇ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം നേരെ ഖത്തറിലേക്ക് പോയ കുവൈത്ത് അമീർ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളുടെ നിലപാട് അദ്ദേഹം ഖത്തർ നേതൃത്വത്തെ അറിയിച്ചു. ചൊവ്വാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കുവൈത്ത് അമീർ ചർച്ച നടത്തിയിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഭീകരവാദത്തെ നേരിടാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഐക്യത്തോടെ നിലകൊള്ളണമെന്നു സൽമാൻ രാജാവിനോടു ട്രംപ് അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചു.

സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും മൂന്നു രാജ്യങ്ങൾ കൂടി ഖത്തറിനെതിരെ നയതന്ത്ര നടപടികളുമായി രംഗത്തെത്തി. ഇന്നലെ മൗറിത്താനിയയും കോമറോസും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതായി പ്രഖ്യാപിച്ചു. നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയ ജോര്‍ദാന്‍, ഖത്തറിലെ സ്ഥാനപതിയെ തിരിച്ച് വിളിക്കുകയും അല്‍ ജസീറ ചാനല്‍ നിരോധിക്കുകയും ചെയ്തിരുന്നു.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook