കെയ്‌റോ: നയതന്ത്ര ബന്ധം അവസാനിപ്പിക്കാനുള്ള സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തീരുമാനം ഖത്തറിനെ ബാധികില്ലെന്നു അധികൃതർ. ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണെന്നും ഉത്തർ പ്രതികരിച്ചു. നാല് രാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഈ അറബ് രാജ്യങ്ങൾ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ