മോ​സ്കോ: റഷ്യൻ പ്രസിഡന്റായി വ്ലാഡിമർ പുടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ 76 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പു​ടി​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഇത് നാലാം തവണയാണ് പുടിൻ പ്രസിഡന്റ് പദത്തിൽ എത്തുന്നത്.

ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആർക്കും പുടിനെ വെല്ലുവിളിക്കാനായില്ല. 12.89 ശ​ത​മാ​നം വോ​ട്ട് മാ​ത്രം നേ​ടി​യ പ​വ​ൽ ഗ്രു​ഡി​നി​നാ​ണ് പു​ടി​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. പു​ടി​ന് അ​ൽപ​മെ​ങ്കി​ലും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്നു ക​രു​തിയി​രു​ന്ന അ​ല​ക്സി ന​വ​ൽ​നി​ക്ക് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ൽസ​രാ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ആ​റു വ​ർ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ലാ​വ​ധി. അ​തി​നാ​ൽ 2024വരെ പു​ടി​ന് പ്ര​സി​ഡ​ന്‍റാ​യി തു​ട​രാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook