മോസ്കോ: റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന് തിരിച്ചടി നൽകി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ. 755 അമേരിക്കൻ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാൻ പുടിൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ ഒന്നിനകം രാജ്യം വിടണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റഷ്യയിലുള്ള യുഎസ് നയതന്ത്രജ്ഞരുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇത്രയെണ്ണം റഷ്യന്‍ നയതന്ത്രപ്രതിനിധകളേ റഷ്യയ്ക്ക് യു.എസിലുള്ളൂ. റോസിയ-24 ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 755 നയതന്ത്രജ്ഞരും രാജ്യം വിടണമെന്ന് അദ്ദേഹം ഉത്തരവിട്ടത്.

യുഎസ് തിരഞ്ഞെടുപ്പിലെ ഇടപെടലും ക്രിമിയയെ ഏകപക്ഷീയമായി റഷ്യയോട് കൂട്ടിച്ചേര്‍ത്തതുമാണ് റഷ്യക്ക് മേൽ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ കാരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ