Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

ഇന്ത്യയൊരു മഹാശക്തിയെന്ന് പുടിന്‍; റഷ്യയുമായുള്ള സൗഹൃദം അമൂല്യമെന്ന് മോദി; കൂടിക്കാഴ്ചയ്ക്ക് തുടക്കം

ഭീകരവാദം, ലഹരിമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളും സഹരിച്ച് നേരിടേണ്ട വെല്ലുവിളികളെന്ന് പുടിന്‍ പറഞ്ഞു

Modi-Putin Meeting

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തുടക്കമായി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങള്‍ ആശങ്കാവഹമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഭീകരവാദം, ലഹരിമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളും സഹരിച്ച് നേരിടേണ്ട വെല്ലുവിളികളെന്ന് പുടിന്‍ പറഞ്ഞു.

“ആഗോള തലത്തില്‍ സംയുക്തമായി സഹകരിക്കുന്നത് ഞങ്ങള്‍ തുടരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെയും ഞങ്ങളുടെ നിലപാടുകൾ തികച്ചും സമാനമാണ്,” യോഗം ആരംഭിക്കുന്നതിന് മുന്‍പ് നരേന്ദ്ര മോദി കേള്‍ക്കെ പുടിന്‍ പറഞ്ഞു.

“അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയൊരു മഹാശക്തിയാണ്. സൗഹൃദ രാജ്യമാണ്,” റഷ്യൻ പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വളർച്ചയുടെ വേഗതയിൽ മാറ്റമില്ലെന്ന് മോദിയും പറഞ്ഞു.

“കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകം നിരവധി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വ്യത്യസ്തമായ രാഷ്ട്രീയ സമവാക്യങ്ങൾ ഉയർന്നു വന്നു. എന്നാൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം സ്ഥിരമായി തുടരുകയാണ് ചെയ്തതത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അമൂല്യമാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തങ്ങളുടെ ആദ്യത്തെ 2+2 മന്ത്രിതല ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യയുമായി നാല് കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവിനെ കാണ്ടു.

ഉത്തർപ്രദേശിലെ അമേത്തിയിൽ സംയുക്ത സംരംഭത്തിന് കീഴിൽ ആറ് ലക്ഷം എകെ 203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള രണ്ട് കരാറുകളിൽ ഇരുപക്ഷവും ഒപ്പുവെക്കുകയും ചെയ്തു. 5000 കോടി രൂപയുടേതാണ് കരാര്‍.

ഇതിനു പുറമെ സൈനിക സഹകരണ ഉടമ്പടി 2031 വരെ നീട്ടിയ കരാറിലും മന്ത്രിമാർ ഒപ്പുവച്ചു. ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ഡല്‍ഹിയിലെത്തിയത്. ഹൈദരാബാദ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

Also Read: നാഗാലാന്‍ഡ് വെടിവയ്പ്: ഖേദം പ്രകടിപ്പിച്ച് അമിത് ഷാ, അന്വേഷണത്തിന് പ്രത്യേക സംഘം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Putin meets pm modi says india great power and friendly nation

The moderation of comments is automated and not cleared manually by malayalam.indianexpress.com