/indian-express-malayalam/media/media_files/rRkNryQ7t8mje41pDhjq.jpg)
Vladimir Putin's India Visit Updates
Vladimir Putin's india Visit Updates: ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തും. യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ പുടിനിൽ സമ്മർദ്ദം ചെലുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഇന്ത്യൻ അധികൃതരുമായി സ്വകാര്യമായി നടത്തിയ ചർച്ചകളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യുക്രൈൻ യുദ്ധം തങ്ങളുടെ നിലനിൽപ്പിനും യൂറോപ്യൻ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ഇന്ത്യൻ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.
2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ സമയത്ത് റഷ്യയെ ശക്തമായ വിയോജിപ്പ് അറിയിക്കണമെന്ന് ചില യൂറോപ്യൻ രാഷ്ട്രങ്ങൾ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് റഷ്യൻ അധിനിവേശത്തെ നേരിട്ട് അപലപിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നുവെങ്കിലും, ബുച്ച കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയിൽ യുക്രൈൻ വിഷയത്തിലുള്ള വോട്ടെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.
Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
യൂറോപ്യൻ യൂണിയൻ നേതാക്കളെ 2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യൂറോപ്പിന്റെ ഈ പുതിയ നയതന്ത്ര നീക്കം ശ്രദ്ധേയമാകുന്നത്
അതേസമയം, റഷ്യൻ പ്രസിഡന്റിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ന്യൂഡൽഹിയിൽ നടക്കുന്നത്. സ്വകാര്യ വിരുന്ന്, ഉഭയകക്ഷി ചർച്ചകൾ, സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ച എന്നിവ സന്ദർശനത്തിന്റെ ഭാഗമായിരിക്കും.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
യുക്രൈയ്ൻ തുടങ്ങിയ ശേഷം 16 തവണയാണ് മോദിയും പുടിനും തമ്മിൽ ആശയവിനിമയം നടത്തിയത്. 2022 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലെ എസ്.സി.ഒ ഉച്ചകോടിയിൽ വെച്ച് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് മോദി പുടിനോട് പറഞ്ഞിരുന്നു.
കൂടാതെ, 2024 ജൂലൈയിൽ മോസ്‌കോ സന്ദർശന വേളയിലും യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി മോദി ആവർത്തിച്ചിരുന്നു. സമാനമായ സന്ദേശം ഇത്തവണയും കൈമാറുമെന്നാണ് സൂചന. എന്നാൽ സംഘർഷം പരിഹരിക്കാൻ യുക്രൈൻ, റഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ കക്ഷികൾ ഒരുമിച്ച് ഇരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
Read More:പ്രധാനമന്ത്രിയുടെ സ്വകാര്യ അത്താഴവിരുന്ന് മുതൽ രാഷ്ട്രപതിയുടെ വിരുന്നുവരെ: പുടിനെ വരവേൽക്കാനൊരുങ്ങി രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us