ന്യൂഡൽഹി: പുതുവൈപ്പിലെ സമരക്കാരെ പൊലീസ് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻഎസ്‌യുഐ പ്രവർത്തകരാണ് കോലം കത്തിച്ചത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ദേശീയ വിദ്യാർഥി പ്രസ്ഥാനമാണ് എൻഎസ്‌യുഐ.

പിണറായിയുടെ എൽഡിഎഫ് സർക്കാർ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് എൻഎസ്‌യുഐ ജെഎന്‍യു ഘടകം പറഞ്ഞു. ഇത്തരം ഫാസിസ്റ്റ് നടപടികൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും എൻഎസ്‌യുഐ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ