ജയ്‌പൂർ: പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ്. ഭാരത്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സാക്ഷിയുടെ ഈ പ്രസ്താവന.

പാർക്കിലും കാറിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് വരെ എത്തിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി പറഞ്ഞു.

സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുകയും നികുതി നൽകുകയും ചെയ്യുക എന്നതാണ് ശരിയായ പൗരൻ ചെയ്യേണ്ടത്. എത്ര വലിയ ആളായാലും നികുതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ