ഡെറാഡൂണ്‍: ബിജെപി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഉത്തരാഖണ്ഡില്‍ സിറ്റിങ് എംഎല്‍എ പുഷ്‌കര്‍ സിങ് ധാമി അടുത്ത മുഖ്യമന്ത്രിയാവും. ഇന്നു ചേര്‍ന്ന നിയസഭാ കക്ഷി യോഗത്തിലാണു തീരുമാനം. ഖതിമയില്‍നിന്നുള്ള എംഎല്‍എയാണ് പുഷ്‌കര്‍ സിങ്.
നാല് മാസത്തിനിടെയുള്ള, ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ധാമി. മുഖ്യമന്ത്രിയായിരുന്ന തിറാത്ത് സിങ് റാവത്ത് ഇന്നലെ രാത്രി വൈകിയാണു സ്ഥാനം രാജിവച്ചത്.
നിയസഭാ കക്ഷി യോഗ തീരുമാനത്തെത്തുടർന്ന് പുഷ്‌കര്‍ സിങ് ധാമി രാജ്ഭവനിലെത്തി ഗവർണർ ബേബി റാണി മൗര്യയുമായി കൂടിക്കാഴ്ച നടത്തി. ധാമി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിങ് തോമർ പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന്, പ്രഖ്യാപനത്തിനുശേഷം ധാമി മാധ്യമങ്ങളോട് പറഞ്ഞു. ”ഒരു സാധാരണ പ്രവര്‍ത്തകനെ, പിത്തോറഗഡില്‍ ജനിച്ച ഒരു മുന്‍ സൈനികന്റെ മകനെ സംസ്ഥാനത്തെ സേവിക്കാന്‍ എന്റെ പാർട്ടി നിയമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. മറ്റുള്ളവരുടെ സഹായത്തോടെ ചുരങ്ങിയ കാലയളവിനുള്ളില്‍ ജനങ്ങളെ സേവിക്കുകയെന്ന വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു,” ധാമി പറഞ്ഞതായി വാത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകളെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഉത്തരാഖണ്ഡ് എന്ന ദേവഭൂമിയെ അപമാനിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമൊണു നിലവിലെ സാഹചര്യത്തിന് ഉത്തരവാദികളെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Also Read: ശിവാനന്ദയോഗ കേന്ദ്രങ്ങളിലെ ലൈംഗിക പീഡനാരോപണം: അനുയായിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ബി ബി സി
തിറാത്ത് സിങ് റാവത്ത് 114 ദിവസമാണു മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്. റാവത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ എംഎല്‍എയായിരുന്നില്ല. ആറു മാസത്തിനുള്ളില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടണമെന്ന ഭരണഘടനാ വ്യവസ്ഥ കോവിഡ് സാഹചര്യത്തില്‍ പാലിക്കപ്പെടാന്‍ സാധ്യതയില്ലാത്തതു ചൂണ്ടിക്കാട്ടിയാണു റാവത്തിന്റെ രാജി.
അതസമയം, മാര്‍ച്ച് 10ന് സത്യപ്രതിജ്ഞ ചെയ്ത റാവ നു സെപ്റ്റംബര്‍ 10 വരെ അധികാരത്തില്‍ തുടരാമെന്നിരിക്കയൊണു രാജി സമര്‍പ്പിച്ചത്. അദ്ദേഹത്തിനു മുന്‍പ്, ത്രിവേന്ദ്ര സിങ റാവത്താണു നാലു വര്‍ഷത്തോളം ബിജെപി സര്‍ക്കാരിനെ നയിച്ചിരുന്നത്.