ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. പൂരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. ഖൗത്താലിയില്‍ വെച്ചാണ് അപകടം നടന്നത്. 400ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

ഒഡിഷയിലെ പൂരിയില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പെട്ടത്. ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് വ്യക്തമല്ല. ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ച് ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം അ​ട്ടി​മ​റി​യാ​ണെ​ന്നു സം​ശ​യ​മു​ണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചു.

വൈകുന്നേരം 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ