പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ചേർന്ന പ്രശസ്ത പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെട്ടു.
ഞായറാഴ്ചയാണ് മാൻസയ്ക്ക് സമീപം വച്ച് അദ്ദേഹത്തിന് വെടിയേറ്റത്. ഝവഹർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് 10 തവണയെങ്കിലും വെടിയേറ്റതായി പൊലീസ് അറിയിച്ചു. മാൻസയിലെ സിവിൽ ഹോസ്പിറ്റലിൽ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചു.
മൂസ് വാലയുടെ സുരക്ഷ പിൻവലിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. വിഐപി സംസ്കാരം അടിച്ചമർത്താനുള്ള ഭഗവന്ത് മാൻ സർക്കാരിന്റെ നടപടിയുടെ ഭാഗമായി ഇന്നലെ സുരക്ഷാ കവചം നഷ്ടപ്പെട്ട 424 വിഐപികളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

മൻസയ്ക്കടുത്തുള്ള മൂസ് വാല ഗ്രാമത്തിൽ നിന്നുള്ള സിദ്ദു മൂസ് വാല കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
മൂസ് വാല കോൺഗ്രസ് ടിക്കറ്റിൽ മൻസയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ലയോട് 63,323 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.
മൻസ ജില്ലയിലെ മൂസ എന്ന ഗ്രാമത്തിൽ നിന്നുള്ള മൂസ് വാല കഴിഞ്ഞ വർഷം നവംബറിലാണ് കോൺഗ്രസിൽ ചേർന്നത്. മൻസ അസംബ്ലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയതോടെ, വിവാദ ഗായകന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുമെന്ന് പറഞ്ഞ് അന്നത്തെ സിറ്റിംഗ് എംഎൽഎ നാസർ സിംഗ് മൻഷാഹിയ പറഞ്ഞിരുന്നു. മൻഷാഹിയ പാർട്ടിക്കെതിരെ വിമതനായി അവിടെ മത്സരിക്കുകയും ചെയ്തിരുന്നു.