പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ സിദ്ദു വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ സിഖ് പതാക ഉയർത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിദ്ദു രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
“അക്രമമുണ്ടാക്കുക ദേശീയ പതാകയെ അവഹേളിക്കുക” എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു. ചെങ്കോട്ട സംഭവത്തിന്റെ പ്രധാന സൂത്രധാരൻ സിദ്ദുവാണെന്നും അയാൾ ആളുകളെ പ്രകോപിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്നും കയ്യിൽ വാളുകളും വടികളും കൊടികളുമായി ഒരു വീഡിയോയിൽ ഇയാളെ കണ്ടിരുന്നുവെന്നുമാണ് പൊലീസ് ഡൽഹി കോടതിയിൽ പറഞ്ഞത്. എന്നാൽ പിന്നീട് കോടതി ഇയാൾക്ക് ജാമ്യം നൽകി.
എന്നാൽ അതിനു മണിക്കൂറുകൾക്ക് ശേഷം, ചെങ്കോട്ടയ്ക്ക് കേടുപാടുകൾ വരുത്തിയ കേസിൽ സിദ്ദുവിനെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. ആ അറസ്റ്റിനെ “നീചവും ദുഷ്‌കരവുമായ നടപടി” എന്ന് വിശേഷിപ്പിച്ച ഡൽഹി കോടതി അദ്ദേഹത്തിന് രണ്ടാം തവണയും ജാമ്യം അനുവദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, ജാതിയുമായി ബന്ധപ്പെട്ട അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതിന് എസ്‌സി/എസ്ടി ആക്‌ട് പ്രകാരം ദീപ് സിദ്ദുവിനൊപ്പം മറ്റ് ചിലർക്കെതിരെയും കേസെടുത്തിരുന്നു.
Also Read: യൂണിഫോമിന് അനുയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍