അമൃത്സര്‍: സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 1,38,000 സൈക്കിളുകള്‍ നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപനം. 11,12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുക. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ പദ്ധതി.

വനിതാ-ശിശു വികസന വിഭാഗത്തിന്റെ കീഴില്‍ വരുന്ന സ്കീം പ്രകാരം 40 കോടി രൂപയാണ് പദ്ധതി ചെലവെന്ന് വിദ്യഭ്യാസ മന്ത്രി ഓംപ്രകാശ് സോണി പറഞ്ഞു. അമൃത്സര്‍ ജില്ലയില്‍ മാത്രം 11,085 സൈക്കളുകളാണ് പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ തുടക്കമെന്നോണം സര്‍ക്കാര്‍ സ്കൂളുകളിലെ 940 പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു കഴിഞ്ഞു.

‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനാണ് സൈക്കിളുകള്‍ നല്‍കുന്നത്. സ്കൂള്‍ വിദ്യാഭ്യാസം മാത്രമല്ല ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള പ്രചോദനം കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം,’ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരുടെ നിലവാരവും മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ