scorecardresearch
Latest News

പഞ്ചാബ് തിരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തിന് വേണ്ടത് ദുർബലനായ മുഖ്യമന്ത്രിയെ എന്ന് സിദ്ദു

“മുകളിലുള്ളവർക്ക് വേണ്ടത് ദുർബലനായ മുഖ്യമന്ത്രിയെയാണ്. അവരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെ,” സിദ്ദു പറഞ്ഞു.

പഞ്ചാബ് തിരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തിന് വേണ്ടത് ദുർബലനായ മുഖ്യമന്ത്രിയെ എന്ന് സിദ്ദു

പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ പുതിയ വിവാദത്തിന് തുടക്കമിട്ട് നവ്‌ജ്യോത് സിംഗ് സിദ്ദു. ഉന്നത കോൺഗ്രസ് നേതൃത്വത്തിന് അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു “ദുർബല മുഖ്യമന്ത്രി”യെ വേണം എന്ന് സിദ്ദു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് ടെലി സർവേയിലൂടെ സൂചന നൽകുന്നതിനിടെയാണ് സിദ്ദുവിന്റെ പരാമർശം.

വ്യാഴാഴ്ച വൈകുന്നേരം വൈഷ്ണോദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ സിദ്ദു അമൃത്സറിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിന് നേരെയുള്ളതായി പരക്കെ മനസ്സിലാക്കപ്പെട്ടിരുന്നു.

“മുകളിലുള്ളവർക്ക് വേണ്ടത് ദുർബലനായ മുഖ്യമന്ത്രിയെയാണ്. അവരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെ,” സിദ്ദു പറഞ്ഞു.

പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ സത്യസന്ധനായ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് സിദ്ദു തന്റെ അനുയായികളോട് പറഞ്ഞു.

“എനിക്ക് ഒരു കാര്യം പറയാനുണ്ട്, നിങ്ങൾക്ക് ഒരു പുതിയ പഞ്ചാബ് വേണമെങ്കിൽ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ഇത്തവണ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. നിങ്ങൾ സത്യസന്ധനായ ഒരു മനുഷ്യനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, സത്യസന്ധത നിങ്ങളിലേക്ക് എത്തും. കഴിഞ്ഞ 25 വർഷത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം തകർത്തത്. ഇത്തവണ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. നിങ്ങൾ കള്ളനെ മുകളിൽ ഇരുത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ, ”അദ്ദേഹം പറഞ്ഞു.

അതേസമയം, വരും ദിവസങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. ഏറ്റവും ജനപ്രീതിയുള്ള മുഖമായി ചന്നി ഉയർന്നുവന്നതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Punjab polls those at the top want a weak cm says sidhu