ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ (പി​എ​ൻ​ബി) വീ​ണ്ടും കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ്. 3,800 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബു​ഷാ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യാ​ണ് വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് പിഎന്‍ബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബായ്, ഹോങ്കോങ് ബ്രാഞ്ചുകളില്‍ നിന്നും ഭൂഷണ്‍ സ്റ്റീല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നത്.

ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ട​ത്തെ​ലു​ക​ളു​ടെ​യും ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ സി​ബി​ഐ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ശേ​ഷം സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യം പി​എ​ൻ​ബി റി​സ​ർ​വ് ബാ​ങ്കി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണ് ബു​ഷാ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ. ഇ​ന്ത്യ​യു​ടെ പു​തി​യ പാ​പ്പ​ര​ത്ത നി​യ​മ​പ്ര​കാ​രം ക​ട​ബാ​ധ്യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത ആ​ദ്യ​ത്തെ 12 ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണി​ത്. നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 200 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വജ്ര വ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook