ഛണ്ഡിഗഡ്: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പഞ്ചാബ് മുൻസിപ്പൽ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും അകാലി ദള്ളിനും വന്‍ തിരിച്ചടി. എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടി. അബോഹര്‍, ബത്തിന്ദ, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, പഠാന്‍കോട്ട്, മോഗ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണു കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
അബോഹാറിൽ 50ൽ 49ഉം സീറ്റും സ്വന്തമാക്കിയ കോൺഗ്രസ് ബത്തിന്ദയിൽ 43 സീറ്റും ഹോഷിയാര്‍പൂരിൽ 41 സീറ്റും കപൂര്‍ത്തല 43 സീറ്റും സ്വന്തമാക്കി. പത്താൻകോട്ടിലും ബട്ടാലയിലും ബിജെപി ആധിപത്യം നേടി. പത്താൻകോട്ടിൽ 37 സീറ്റും ബട്ടാലയിൽ 35 സീറ്റുമാണ് ബിജെപി സ്വന്തമാക്കിയത്.
എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 109 മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ 117 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണു മൂന്നുദിവസം മുന്‍പ് വോട്ടെടുപ്പ് നടന്നത്. ആകെ 9,222 സ്ഥാനാര്‍ത്ഥികളാണു മത്സരിച്ചത്. 70 ശതമാനം വോട്ട് രേഖപ്പെടുത്തി.
Read More: #MeToo: എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് തള്ളി
സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാറിന്റെ അവസാന വര്‍ഷത്തിൽ നടന്ന തിരഞ്ഞെടുപ്പിലെ ഫലം വളരെ പ്രധാനമാണ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് -19 മഹാമാരി മൂലം മാറ്റിവയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ ആദ്യമായാണു മുന്‍സിപ്പല്‍ കോർപ്പറേഷന് വോട്ടെടുപ്പ് നടക്കുന്നത്. ഇത് മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വലിയ കൂടുതല്‍ സമ്മര്‍ദമാണുണ്ടാക്കിയത്.
പഠാൻകോട്ടില്‍ 50 സീറ്റില്‍ 37 ഉം കോണ്‍ഗ്രസ് സ്വന്തമാക്കി. 11 സീറ്റിലാണു ബിജെപി വിജയം. മോഗയില്‍ 50 സീറ്റില്‍ ഇരുപതില്‍ വിജയിച്ചാണു കോണ്‍ഗ്രസ് ഭരണം നേടിയത്. ശിരോമണി അകാലിദള്‍-15, സ്വതന്ത്രര്‍-10, ആം ആദ്മി പാര്‍ട്ടി-നാല്, ബിജെപി-ഒന്ന് എന്നിങ്ങനെയാണു മറ്റു കക്ഷി നില.