/indian-express-malayalam/media/media_files/uploads/2021/02/farmers.jpg)
ന്യൂഡൽഹി: കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ, റെയിൽവേ അധികൃതർ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ റെവാരിയിലേക്ക് ട്രെയിൻ തിരിച്ചുവിടുന്നതിനുള്ള പ്രവർത്തനപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി.
“പ്രവർത്തന തടസ്സങ്ങളുണ്ടായിരുന്നു, അതിനാലാണ് ട്രെയിൻ തിരിച്ചുവിടേണ്ടിവന്നത്,” നോർത്തേൺ റെയിൽവേ വക്താവ് ദീപക് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഡൽഹിയിലെ സ്റ്റേഷനുകളിലൊന്നായ റോഹ്തക്കും ശകുർബാസ്തിയും തമ്മിൽ ഓവർഹെഡ് ഉപകരണങ്ങളിൽ തകരാറുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
പഞ്ചാബിൽ നിന്ന് ധാരാളം കർഷകർ ഡൽഹിയിലെത്തുന്നത് തടയുന്നതിനായി പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
“ബ്രേക്കിംഗ്: ആയിരത്തോളം കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ ഫിറോസ്പൂർ-മുംബൈ പഞ്ചാബ് മെയിൽ ഇന്ന് രാവിലെ റോഹ്തക്കിൽ നിന്ന് റെവാരിയിലേക്ക് തിരിച്ചുവിട്ടു,” സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിൻ ഡൽഹിയിൽ 20 മിനിറ്റാണ് നിർത്തിയിടാനുള്ള സമയം കുമാർ പറഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ റോഹ്തക്കിൽ ഡൽഹിയിലേക്ക് പ്രവേശിക്കുന്നു. ന്യൂഡൽഹിയാണ് അടുത്ത സ്റ്റോപ്പ്. എന്നാൽ തിങ്കളാഴ്ച ആ റൂട്ടിലല്ല ട്രെയിൻ യാത്ര ചെയ്തത്. ഹരിയാനയിലെ റെവാരി വഴി തിരിയുകയും പിന്നീട് പടിഞ്ഞാറോട്ട് മുംബൈയിലേക്ക് പോകുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us